മൂന്നാമത്തെ കാലിതീറ്റ കുംഭകോണത്തിലും ലാലു പ്രസാദ് കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി

പാറ്റ്‌ന: (www.kvartha.com 24.01.2018) മൂന്നാമത്തെ കാലിത്തീറ്റ കുംഭകോണ കേസിലും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി. മറ്റൊരു കാലിത്തീറ്റ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ലാലു പ്രസാദിന് കോടതിയുടെ കണ്ടെത്തല്‍ കനത്ത തിരിച്ചടിയായി. മൂന്നാമത്തെ കേസിലെ ശിക്ഷ വ്യാഴാഴ്ച വിധിക്കും.

1990കളില്‍ ചൈബസ ട്രഷറിയില്‍ നിന്നും പണം പിന്‍ വലിച്ചത് സംബന്ധിച്ച കേസിലാണിപ്പോള്‍ ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്. 7.1 ലക്ഷം രൂപ അനുവദിക്കപ്പെട്ടപ്പോള്‍ ലാലു പ്രസാദ് 33.7 കോടി രൂപയാണ് ട്രഷറിയില്‍ നിന്നും പിന്‍ വലിച്ചത്.

National, Bihar, Lalu Prasad Yadav

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയേയും ഈ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പിതാവിനെതിരെ ബിജെപിയും ആര്‍ എസ് എസും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചന ജനങ്ങള്‍ക്കറിയാമെന്ന് മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍ കാലിത്തിറ്റ കേസില്‍ തന്റെ പിതാവിനെ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Another former chief minister of Bihar, Jagannath Mishra, was also found guilty in the case by the special court.

Keywords: National, Bihar, Lalu Prasad Yadav


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?