സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി സഹാപീഡിയയുടെ മുസിരിസ് ഹെറിറ്റേജ് വാക്ക്
കൊച്ചി: (www.kvartha.com 25.01.2018) പൗരാണിക തുറമുഖ പട്ടണമായ മുസിരിസിന്റെ പൈതൃകം അനുഭവിച്ചറിയുന്നതിനു വേണ്ടി തേവര സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ സഹാപീഡിയ പൈതൃക നടത്തം സംഘടിപ്പിക്കുന്നു. ദി ആര്‍ട്ട് ഔട്ട്‌റീച്ച് സൊസൈറ്റി, മുസിരിസ് പൈതൃക പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ജനുവരി 27 ന് നടത്തം സംഘടിപ്പിക്കുന്നത്.
പൈതൃകത്തെയും ചരിത്രത്തെയും കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനു ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന് സഹാപീഡിയ അറിയിച്ചു.
പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം ജൂതപ്പള്ളി എന്നീ മ്യൂസിയങ്ങളാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപാരികളും സഞ്ചാരികളും നിറഞ്ഞു നിന്ന തിരക്കേറിയ തുറമുഖമായിരുന്നു മുസിരിസ്. കറുത്ത പൊന്ന് എന്നറിയപ്പെട്ടിരുന്ന കുരുമുളക് തേടിയായിരുന്നു കച്ചവടക്കാര്‍ മുസിരിസിലേക്ക് ഒഴുകിയെത്തിയിരുന്നത്. കുരുമുളകിന് പകരമായി അവര്‍ സ്വര്‍ണം, വീഞ്ഞ്, ഗോതമ്പ് എന്നിവ ഇവിടേക്ക് ഇറക്കുമതി ചെയ്തു.
മുസിരിസിന്റെ ദൃശ്യവും അദൃശ്യവുമായ എല്ലാ വീക്ഷണങ്ങളും നന്നായി പറഞ്ഞു മനസിലാക്കാന്‍ പരിശീലനം സിദ്ധിച്ച ഗൈഡുകളെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് മുസിരിസിന്റെ ചരിത്ര പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഷിംല കെ ബി, ശീതള്‍ ടി എസ്, രേഷ്മ ടി ആര്‍ എന്നിവരാണ് ഗൈഡുകള്‍.
പൊതുവില്‍ ദക്ഷിണേഷ്യയുടെയും പ്രത്യേകിച്ച് ഇന്ത്യയുടെയും ചരിത്രം, കല, സംസ്‌കാരം എന്നിവയുടെ ഓണ്‍ലൈന്‍ വിവരശേഖരമെന്ന നിലയില്‍ ഒരു സംഘം ഗവേഷകര്‍ സൃഷ്ടിച്ച സഹപീഡിയ ഇന്ത്യയിലെയും വിദേശത്തെയും സ്ഥാപനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലേഖനങ്ങള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഡോക്കുമെന്ററികള്‍ എന്നീ രൂപത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, School, Education, Sahapedia Heritage Walk to explore heritage of Muzirs.
.

Powered by Info News For You

Comments
Post a Comment