നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാന്‍; പ്രണവിന് അഭനന്ദനവുമായി ദുല്‍ഖര്‍

(www.kvartha.com 25.01.2018) പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി വെള്ളിയാഴ്ച തിയേറ്ററിലെത്താനിരിക്കെ ചിത്രത്തിനും താരത്തിനും ആശംസയുമായി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരം പ്രണവിന് ആശംസയുമായെത്തിയത്.

പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷേ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു, നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്, ദുല്‍ഖര്‍ സല്‍മാന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Dulkhar Salman congrats Pranav Mohan lal, Mohanlal, Son, Trending, Cinema, Facebook, Post, Brother, Celebration, Entertainment, Kerala

ചെറുപ്പം മുതലെ നമ്മള്‍ തമ്മില്‍ വലിയൊരു സ്‌നേഹബന്ധമുണ്ട്. നിന്നെ കണ്ട അന്ന് മുതല്‍. നിനക്ക് ഏഴ് വയസുള്ളപ്പോള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് നമ്മള്‍ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളര്‍ച്ചയുടെ ഓരോ ചുവടിലും ഞാന്‍ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്'' എന്നും ദുല്‍ഖര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dulkhar Salman congrats Pranav Mohan lal, Mohanlal, Son, Trending, Cinema, Facebook, Post, Brother, Celebration, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?