തമിഴ്‌നാട് സര്‍ക്കാര്‍ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെതിരെ ഉലകനായകന്‍

ചെന്നൈ: (www.kvartha.com 28.01.2018) തമിഴ്‌നാട് സര്‍ക്കാര്‍ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെതിരെ ഉലകനായകന്‍ രംഗത്ത്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കാതെ ടാസ്മാക് ഷോപ്പിലുടെ മദ്യം വില്‍ക്കുന്നതിനെയാണ് നടന്‍ കമല്‍ ഹാസന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ചെന്നൈ മാട്രാം ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

National, Entertainment, Kamal Hassan


അതിനിടെ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നതിനിടെയാണ് കമല്‍ഹാസന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നാളെ നമ്മുടേത്' എന്ന മുദ്രവാക്യമുയര്‍ത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ യാത്ര നടക്കാനിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുക എന്നതാണ് യാത്രയിലുടെ കമല്‍ ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടി സംബന്ധിച്ച് കമലിന്റെ പ്രഖ്യാപനം ഫെബ്രുവരി 21ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി നേരത്തെ തന്നെ രംഗത്തുണ്ട്. ഇതിന് പിന്നാലെ കമല്‍ഹാസനും തമിഴ്‌നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: chennai, India, National, News, Entertainment, Politics, Cinema, Actor, Kamal Hassan, Tamilnadu, Actor Kamal Hassan names political tour after MGR film 'Naalai Namathey'



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?