ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം വ്യാപകമാകുന്നു; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: (www.kvartha.com 29.01.2018) ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. അക്രമം വ്യാപകമായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രിം കോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം തടയുന്നതിനായി കോടതി നല്‍കിയ നിര്‍ദേശം ലംഘിച്ചതിനാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.

National, News, Crime, Supreme Court of India, Complaint, State, High court. Beef Lynching; Supreme Court Notice For 3 States

തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ നടപടി സ്വീകരിച്ചാണ് സുപ്രിം കോടതി 26 സംസ്ഥാനങ്ങളോട് ഗോ വധവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ മറികടന്ന് രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Crime, Supreme Court of India, Complaint, State, High court. Beef Lynching; Supreme Court Notice For 3 States


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?