കുടുംബത്തിന്റെ കൂട്ടമരണം; മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തത് മകളെ കൊലപ്പെടുത്തിയ ശേഷം, ഉറക്കഗുളിക നല്‍കി മകളെ മയക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്
പയ്യന്നൂര്‍: (www.kvartha.com 25.01.2018) നാടിനെ നടുക്കിയ ചെറുപുഴ പാടിയോട്ട് ചാലിനടുത്ത് ചന്ദ്രവയലില്‍ വെള്ളരിക്കുന്നിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മകളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതായി പോലീസ് കരുതുന്നു. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45) മകള്‍ കെ.വി.ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകളെ കൊലപ്പെടുത്തിയ ശേഷമാണ് ദമ്പതികള്‍ തൂങ്ങിമരിച്ചതെന്ന് വ്യക്തമായത്. മകളെ കിടപ്പുമുറിയില്‍ കിടക്കയില്‍ മരിച്ച നിലയിലും ദമ്പതികളുടെ അതേമുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകന്റെ മരണം തളര്‍ത്തിയ മനോവിഷമമാണ് കുടുംബത്തിന്റെ കൂട്ടആത്മഹത്യയ്ക്ക് കാരണം. ഇവര്‍ക്ക് മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ കെ വാര്‍ത്തയോട് പറഞ്ഞു. ദേശീയ ഹാന്‍ഡ് ബോള്‍ താരമായ ഗോപിക തൃശൂര്‍ നിര്‍മലഗിരി കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസമാണ് ഗോപിക അവധിക്ക് നാട്ടിലെത്തിയത്.
ആത്മഹത്യ രാഘവനും ഭാര്യയും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായാണ് പോലീസിന്റെ സംശയം. മുറികള്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഉച്ചയായിട്ടും വീട്ടിലുള്ളവരെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Related News:
ചെറുപുഴയില്‍ കൂട്ടമരണം; മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
കുടുംബത്തിന്റെ കൂട്ടആത്മഹത്യ; കണ്ടെത്തിയത് 20 ആത്മഹത്യാ കുറിപ്പുകള്‍, മരണാനന്തര ചടങ്ങിനായി സുഹൃത്തിന് തലേ നാള്‍ 20,000 രൂപ ഏല്‍പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kannur, Kerala, News, Family, Parents, Suicide, Death, Son, Police, investigation-report, House, Family's Suicide; Parents killed daughter and commits suicide
< !- START disable copy paste -->Keywords: Payyannur, Kannur, Kerala, News, Family, Parents, Suicide, Death, Son, Police, investigation-report, House, Family's Suicide; Parents killed daughter and commits suicide
Powered by Info News For You

Comments
Post a Comment