വളവില്‍ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: (www.kasargodvartha.com 26.01.2018) വളവില്‍ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മങ്കടയില്‍ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മലപ്പുറം മങ്കടയ്ക്ക് സമീപം വേരുംപുലാക്കല്‍ അങ്ങാടിയിലായിരുന്നു അപകടമുണ്ടായത്.
വളവ് തിരിയുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എടവണ്ണ സ്വദേശികളായ അധ്യാപക ദമ്പതികള്‍ സഞ്ചരിച്ച കാറിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍പെട്ടിട്ടും എഞ്ചിന്‍ ഓഫാകാതെ വന്നതോടെ പ്രദേശത്ത് പുക പടരുകയായിരുന്നു. പിന്നീട് പെരുന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Top-Headlines, Lorry, Car, Accident, Fire force, Lorry accident in Mankada.
വളവ് തിരിയുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എടവണ്ണ സ്വദേശികളായ അധ്യാപക ദമ്പതികള്‍ സഞ്ചരിച്ച കാറിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍പെട്ടിട്ടും എഞ്ചിന്‍ ഓഫാകാതെ വന്നതോടെ പ്രദേശത്ത് പുക പടരുകയായിരുന്നു. പിന്നീട് പെരുന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്.
Keywords: Malappuram, Kerala, News, Top-Headlines, Lorry, Car, Accident, Fire force, Lorry accident in Mankada.
Powered by Info News For You

Comments
Post a Comment