രക്ഷിതാക്കളെ വലക്കുന്ന പെണ്‍മക്കള്‍

കൂക്കാനം റഹ് മാന്‍

(www.kvartha.com 23.01.2018) വിവാഹ നിശ്ചയ സമയത്തും, വിവാഹവേദിയില്‍ വെച്ചും, വിവാഹ ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചും, പെണ്‍കുട്ടികള്‍ കാമുകന്മാരൊത്ത് ഇറങ്ങിപ്പോകുന്ന കാഴ്ച ഇക്കാലത്ത് സര്‍വ്വസാധാരണമായിരിക്കുന്നു. വീട്ടുകാരെയും, ബന്ധുജനങ്ങളെയും ധര്‍മ്മ സങ്കടത്തിലാക്കുന്ന ഈ പ്രവണതയുടെ പ്രയാസങ്ങള്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വിസ്മരിക്കുന്നതെന്തുകൊണ്ട്? ഞാന്‍ ഒരാളെ പ്രണയിക്കുന്നുണ്ടെന്നും അയാളുമൊത്ത് ജീവിക്കാനാണെനിക്കിഷ്ടമെന്നും വേറൊരാളെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലയെന്നും വീട്ടുകാരോട് തുറന്നു പറയാതെ ഒളിച്ചു വെക്കുന്ന പെണ്‍കുട്ടികളുടെ മനോഭാവം മാറ്റിയെടുത്തേ പറ്റൂ. വരനെയും, വരന്റെ വീട്ടുകാരെയും അവരുടെ ബന്ധു ജനങ്ങളെയും നിരാശപ്പെടുത്തുന്നതില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നുണ്ടോ? ഇതൊരു വഞ്ചനയല്ലേ? ഇനി പ്രസ്തുത കാമുകന്റെ കയ്യും പിടിച്ച് ഇറങ്ങിപ്പുറപ്പെടും മുമ്പ് തനിക്ക് വരാവുന്ന പ്രയാസങ്ങളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവില്ലേ? ഒരുപാട് ആളുകളുടെ മനസ്സ് വേദനിപ്പിച്ചാണ് ആ പെണ്‍കുട്ടി കടന്നുപോകുന്നത്. അപമാനഭാരവും, സാമ്പത്തീക നഷ്ടവും, ശാരീരിക ക്ലേശവും, വിവാഹത്തിനുവേണ്ടുന്ന തയ്യാറെടുപ്പുകളും ഒക്കെ ഇരു വീട്ടുകാരും അനുഭവിച്ചില്ലേ? അവരുടെയൊക്കെ ശാപ ഭാരവും അവള്‍ പേറേണ്ടിവരില്ലേ? ഈ തോന്ന്യവാസിക്ക് ഒരിക്കലും ഗുണം പിടിക്കാതെ വരട്ടെ എന്നുള്ള ഹൃദയ നൊമ്പരത്തോടെയുള്ള പറച്ചിലിന്റെ ഫലം ആ പെണ്‍കുട്ടി അനുഭവിക്കേണ്ടി വരും തീര്‍ച്ച. ഈ അനുഭവം ഒന്നു ശ്രദ്ധിക്കൂ...........

Article, Kookanam-Rahman, Parents, Daughters, Love, Marriage, Daughters confusing their parents.

ചെറുപ്പക്കാരന്‍ വിദേശത്ത് ഒരു ഓയില്‍ കമ്പനിയിലെ മാനേജരായി ജോലി ചെയ്യുകയാണ്. നല്ല ശമ്പളം കൈപ്പറ്റുന്ന വ്യക്തി. ആവശ്യത്തിന് ലീവെടുത്തു നാട്ടിലേക്കുവരാനുള്ള സൗകര്യവും കമ്പനി അനുവദിക്കുന്നുണ്ട്. പ്രായം മുപ്പതിലെത്തി. വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായാണ് അവന്‍ ലീവെടുത്ത് നാട്ടിലെത്തിയത്. പെണ്ണാലോചന തകൃതിയായി നടന്നു. കാണാന്‍ സുമുഖന്‍, നല്ല വരുമാനം ലഭിക്കുന്ന ജോലിയുമുള്ള ആ ചെറുപ്പക്കാരനെ കിട്ടാന്‍ പലരും ആഗ്രഹിച്ചു. അന്വേഷണത്തിനൊടുവില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍വീട്ടുകാര്‍ക്ക് അവനെ നന്നേ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടി ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പരീക്ഷ കഴിഞ്ഞിട്ടു മതി വിവാഹമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പരീക്ഷ പിന്നെയും എഴുതാം ഇത്രനല്ല ബന്ധം പിന്നെ കിട്ടില്ല എന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. പെണ്‍കുട്ടി അതിനു വഴിപ്പെട്ടു. വിവാഹ നിശ്ചയം നടന്നു. വിവാഹവും അതിഗംഭീരമായി നടന്നു. ചെറുപ്പക്കാരന്‍ ഒരു മാസത്തെ അവധിക്കാണ് വന്നത.് ലീവ് അവസാനിക്കാന്‍ രണ്ടാഴ്ചയേ ബാക്കിയുള്ളു. അവള്‍ സുന്ദരിയാണ്. കോളജ് ബ്യൂട്ടി എന്നാണ് സഹപാഠികളുടെ ഇടയിലുള്ള സംസാരം. ഭര്‍തൃവീട്ടിലെത്തിയ നവവധുവിനെ കാണാന്‍ തിരക്കോട് തിരക്ക്. സുന്ദരിപ്പെണ്ണിനെ ഒരു നോക്കുകാണാന്‍ ധൃതിപിടിച്ച് തിരക്കു കൂട്ടിയാണ് നാട്ടുകാരായ പെണ്ണുങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. രാത്രിയായി. എന്നിട്ടും തിരക്കൊഴിയുന്ന മട്ടില്ല. ചെറുപ്പക്കാരന്‍ അവളെ സൗകര്യമായി കിട്ടാന്‍ കാത്തിരിക്കുകയാണ്.

അവള്‍ മുറിയിലേക്ക് കടന്നു വന്നു. സ്‌നേഹമസൃണമായ നോട്ടത്തോടെ അവന്‍ വധുവിനെ ആകെയൊന്ന് ചുഴിഞ്ഞ് നോക്കി. പ്രതീക്ഷിച്ച സന്തോഷമൊന്നും അവളുടെ മുഖത്ത് കാണുന്നില്ല. ചോദ്യങ്ങള്‍ക്ക് അവളുടെ മറുപടി ഒറ്റവാക്കിലോ ആംഗ്യത്തിലോ ഒതുക്കി. എന്തോ ഒരു പന്തിയില്ലായ്മ അവന്റെ മനസ്സില്‍ കുടിയേറി. കൂടുതലൊന്നും സംസാരിക്കാത്തത് ക്ഷീണം മൂലമായിരിക്കും എന്നയാള്‍ കരുതി. അവള്‍ ഉറക്കത്തിലേക്കാണ്ടു പോയി. അവന് ആഗ്രഹങ്ങള്‍ ഒരു പാടുണ്ടെങ്കിലും, എന്തെല്ലാമോ ചോദിച്ചറിയാന്‍ കൊതിയുണ്ടെങ്കിലും എല്ലാം മനസ്സില്‍ ഒളിപ്പിച്ചു വെച്ച് അവനും ഉറക്കത്തിലായി. പരസ്പരം സ്പര്‍ശിക്കാതെ, ഉള്ളുതുറന്നു സംസാരിക്കാതെ പ്രഥമ രാത്രി കടന്നുപോയി.

രാവിലെ എല്ലാം പറയാം എന്ന ചിന്തയിലായിരുന്നു അവന്‍. അവള്‍ ഫ്രഷ് അപ്പായി മുറിയിലേക്ക് കയറി വന്നു. മധുരമുള്ള സുന്ദര സ്വപ്നങ്ങള്‍ പങ്കിടാമെന്ന് കൊതിച്ചിരിക്കുകയായിരുന്നു അവന്‍. വന്നപാടെ അവള്‍ മുറിയിലെ കസേരയിലേക്ക് മാറിയിരുന്നു. ക്ഷമിക്കണേ എന്ന ആമുഖത്തോടെ വളച്ചുകെട്ടില്ലാതെ അവള്‍ പറഞ്ഞു തുടങ്ങി. 'ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. അവന്‍ എന്നോടൊപ്പം മാത്രമെ ജീവിതമുള്ളു എന്ന് ഉറപ്പിച്ചു പറയുന്നു. അല്ലെങ്കില്‍ അവന്‍ ജീവന്‍ വെടിയും പോലും. അതുകൊണ്ട് എന്നെ വീട്ടില്‍ കൊണ്ടുവിടണം. ആരോടും ഇക്കാര്യം ഞാന്‍ പറഞ്ഞില്ലിതേവരെ.' അവളുടെ ഏങ്ങിക്കരച്ചില്‍ അവന് സഹിക്കാന്‍ പറ്റുന്നില്ല. വെള്ളിടി ഏറ്റപോലെയായി അവന്‍. ഒരു നിമിഷം ഒന്നും പറയാതെ അവന്‍ നിര്‍ന്നിമേഷനായിരുന്നു പോയി..........

അവന്‍ പലതും പറഞ്ഞ് അവളുടെ മനസ്സു മാറ്റാന്‍ ശ്രമിച്ചു. 'ഇത്രയൊക്കെ ആയ സ്ഥിതിക്ക് അക്കാര്യം മറന്നേക്ക്. ഞാന്‍ പരാതിയോ പ്രശ്‌നമോ പറയില്ല. ഇക്കാര്യം മറ്റാരോടും പറയരുത്. നമുക്ക് മുന്നോട്ടുപോവാം.' ഇക്കാര്യങ്ങളൊന്നും അവള്‍ ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നെ ഇപ്പോള്‍ തന്നെ വീട്ടിലേക്കു വിടണം. അവള്‍ അതേ ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോള്‍ അവന്‍ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവരും അത്ഭുതസ്തബ്ധരായി പരസ്പരം നോക്കി നിന്നുപോയി. ബന്ധുക്കള്‍ അറിഞ്ഞു, അയല്‍ക്കാര്‍ അറിഞ്ഞു. അറിഞ്ഞവരൊക്കെ പരസ്പരം പറഞ്ഞു. എന്നാല്‍ അവള്‍ക്ക് ഈ വിവാഹത്തിന് സമ്മതിക്കണമായിരുന്നോ? കേട്ടവരൊക്കെ പറഞ്ഞു എന്നാല്‍ ഏറ്റവും വേഗം അവളെ ഒഴിവാക്കുന്നതാണ് നല്ലത് എന്ന്. ബന്ധപ്പെട്ടവരോടൊക്കെ അന്വേഷിച്ച് അവളെ അവളുടെ വീട്ടിലെത്തിച്ചു. ചെറുപ്പക്കാരന്റെ മനോവിഷമവും, നിസ്സഹായതയും കേട്ടറിഞ്ഞ മിടുക്കിയും അയല്‍പക്കക്കാരിയുമായ ഒരു പെണ്‍കുട്ടി അവനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. ആ പെണ്‍കുട്ടിയുടെ സ്‌നേഹത്തിന് മുന്നില്‍ അവന് അല്‍പം മനസ്സമാധാനം കൈ വന്നു. പെണ്‍കുട്ടി നല്ലൊരുകുടുംബത്തില്‍ പിറന്നവളാണ്. ബിസിനസ്‌കാരനായ ഒരു ചേട്ടന്‍ മാത്രമെ അവള്‍ക്കുള്ളു. അവളുടെ രൂപസൗകുമാര്യത്തേക്കാള്‍ മനസ്സിന്റെ സൗന്ദര്യം അവന് ഇഷ്ടമായി. അവള്‍ക്ക് അവനോട് സഹതാപം തോന്നിയിട്ടാണ് സംസാരിക്കാന്‍ മുതിര്‍ന്നത്. ക്രമേണ അത് പ്രണയത്തില്‍ കലാശിച്ചു................

വിവാഹിതയായതിന്റെ അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടി അവളുടെ മുന്‍കാമുകനെ വിളിച്ചു വരുത്തി. വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവന്റെ മനസ്സുമാറി.' വിവാഹ ശേഷം തിരിച്ചു വന്ന നീ എന്നെയും ഈ വിധത്തില്‍ ചെയ്യില്ലെന്ന് എന്താണുറപ്പ്........ അതുകൊണ്ട് നിന്റെ ഒപ്പം ജീവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'. അവള്‍ക്കൊന്നും പറയാന്‍ പറ്റിയില്ല. വന്ന് പോയത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. വിവാഹം ചെയ്ത ഭര്‍ത്താവിനെ വഞ്ചിച്ച ഇവളെ കാമുകനും വഞ്ചിച്ചു. അവന്‍ പ്രണയത്തില്‍ നിന്നും വിവാഹ വാഗ്ധാനത്തില്‍ നിന്നും പിന്മാറി. ആയിടയ്ക്കാണ് അവള്‍ അറിയുന്നത് തന്നെ വിവാഹം ചെയ്ത ചെറുപ്പാക്കാരനെ അയാളുടെ വിഷമം അറിഞ്ഞ് വേറൊരു പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട് എന്ന്. ചെറുപ്പക്കാരന്റെ ലീവ് അവസാനിച്ചു. അവന്‍ ഗള്‍ഫിലേക്ക് യാത്രയായി. വിവാഹമോചനത്തിനായുള്ള നടപടി സ്വീകരിക്കാന്‍ ബന്ധുക്കളെ ശട്ടം കെട്ടിയാണ് അവന്‍ പോയത്. പക്ഷേ അവള്‍ വിവാഹമോചനത്തിന് തയ്യാറാവുന്നില്ല. വര്‍ഷം രണ്ട് കഴിഞ്ഞു. ഓരോ തവണ അവന്‍ വരുമ്പോഴും വിവാഹമോചനത്തിനുവേണ്ടി കോടതി കയറിയിറങ്ങും. എന്റെ വിവാഹം നടന്നിട്ടേ അവന്റെ വിവാഹം നടക്കാവൂ എന്ന വാശിയിലാണിപ്പോളവള്‍.

ഇത്തരം ഒരു സ്വഭാവക്കാരിയെ ജീവിത പങ്കാളിയാക്കാന്‍ ചെറുപ്പക്കാരാരും തയ്യാറാവുന്നുമില്ല. ചെറുപ്പക്കാരന്റെ മനസ്സിന്റെ പ്രയാസമറിഞ്ഞ് സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയും, അത് ക്രമേണ പ്രണയത്തിലെത്തുകയും ചെയ്ത പെണ്‍കുട്ടിയും ഇന്ന് ധര്‍മ്മ സങ്കടത്തിലാണ്. ആദ്യ വിവാഹമോചനം നിയമപരമായി നടന്നാലെ അവര്‍ക്ക് വിവാഹിതയാവാന്‍ പറ്റൂ. ഇതുമൂലം അവള്‍ പ്രയാസപ്പെടുകയാണ്. കാമുകന്‍ ഉണ്ടായിരിക്കേ, അവന്‍ വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തിരിക്കേ, വേറൊരാളുമായി വിവാഹത്തിനു തയ്യാറാവുന്നു. വിവാഹം നടക്കുന്നു. അടുത്ത ദിവസം തന്നെ അവിടുന്ന് ഇറങ്ങി വരുന്നു. കാമുകന്റെ അടുത്തു ചെന്നപ്പോള്‍ അയാള്‍ വാക്കുമാറുന്നു. ഇങ്ങിനെയുള്ള അനുഭവം എത്രയോ ഉണ്ടായിട്ടും അത് ഉള്‍ക്കൊള്ളാതെ പുരുഷന്മാരെ പ്രയാസത്തിലകപ്പെടുത്തുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിനു തന്നെ ശാപമാണ്. സഹാനുഭൂതിയോടെ, ദുര്‍ഘട ഘട്ടത്തില്‍ അകപ്പെട്ടുപ്പോയ പുരുഷന്മാരെ സഹായിക്കാനും, കരുണ കാണിക്കാനും മുന്നോട്ടു വരുന്ന പെണ്‍കുട്ടികളുമുണ്ട്. പക്ഷേ അവളും വേറൊരു പെണ്‍കുട്ടിയുടെ ദുര്‍വാശിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നു.............. പെണ്‍കുട്ടികള്‍ അനുഭവങ്ങളില്‍ നിന്നും, കേട്ടും കണ്ടുമറിഞ്ഞ സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ സന്നദ്ധരായേ പറ്റൂ.............

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Parents, Daughters, Love, Marriage, Daughters confusing their parents.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?