ഇരട്ട ബഹുമതിയുമായി രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പി പി. ബാലകൃഷ്ണന്‍ നായര്‍

കാസര്‍കോട്: (www.kasargodvartha.com 27.01.2018) പോലീസ് സര്‍വീസില്‍ ഇതുവരെയായി അമ്പതില്‍പ്പരം ഗുഡ് സര്‍വീസ് എന്‍ട്രി കരസ്ഥമാക്കിയ പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ഇത്തവണ ഗുഡ് സര്‍വീസ് എന്‍ട്രിക്കൊപ്പം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചത് ഇരട്ടിമധുരമായി. പാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പിയായി സേവനമനുഷ്ഠിക്കുന്ന പി. ബാലകൃഷ്ണന്‍ നായര്‍ക്ക് കറകളഞ്ഞ സേവന തല്‍പ്പരത കൂടി കണക്കിലെടുത്താണ് വീണ്ടും അംഗീകാരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണയും ഇത്തവണയും മികച്ച സേവനത്തിന് ഡിജിപിയുടെ  ബാഡ്ജ് ഓഫ് ഹോണറും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2003 ല്‍ സബ് ഇന്‍പെക്ടറായി ജോലിയില്‍ പ്രവേശിച്ച ബാലകൃഷ്ണന്‍ നായര്‍ ആലുവ, ഓച്ചിറ, കരുനാഗപ്പള്ളി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. മോഷണമടക്കം നിരവധി തെളിയാത്ത കേസുകള്‍ക്ക് തുമ്പുണ്ടാക്കിയാണ് പോലീസ് സേനക്കകത്ത് ശ്രദ്ധേയനായത്.

സര്‍ക്കാരില്‍ നിന്നും  ലഭിച്ചു കൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള അംഗീകാരം കൂടുതല്‍  കര്‍മ്മ നിരതനാക്കാനും, ആവേശത്തോടെ നീതി നിര്‍വ്വഹണം നടത്താനും പ്രചോദനം നല്‍കുന്നതായും സേനയോടും, പൊതു സമൂഹത്തിനുമോടുള്ള കടപ്പാടും  വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വളപട്ടണം സബ് ഇന്‍സ്പെക്റ്ററായിരിക്കുന്ന വേളയിലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റരായി വെള്ളരിക്കുണ്ടില്‍ നിയമിതനാകുന്നത്. ആ കാലയളവിലാണ് പ്രമാദമായ പെരിയ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസിന്റെ ചുമതലയും പ്രതികളെ പിടികൂടാനുമായത്. തുടര്‍ന്ന്
കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍, വളപട്ടണം, കാസര്‍കോട് ടൗണ്‍, വിജിലന്‍സ് വിഭാഗം തുടങ്ങിയ മേഖലയില്‍ സേവനം അനുഷ്ഠിച്ചു. പള്ളിക്കര മാരുതി ഫൈനാന്‍സ്, റിഷാദ് വധം, ഉപേന്ദ്ര വധം തുടങ്ങിയ പ്രമാദമായ കേസുകളുടെ അന്വേഷണ സംഘത്തിലും ബാലകൃഷ്ണന്‍ നായരുടെ സേവനം ഉണ്ടായിരുന്നു.

വളപട്ടണം ടൗണില്‍ വെച്ച് തമിഴ്നാട് സ്വദേശിയായ ഒരാളെ കൊന്ന കേസിലും, നാറാത്ത് ബോംബു കേസിലും, വളപട്ടണം ബേങ്ക് കവര്‍ച്ചാ കേസിലേയും പ്രതികളെ പിടികൂടിയത് ഇദ്ദേഹമാണ്. ഇതിനിടെയാണ് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പിയായി നിയമനം ലഭിച്ചത്. ഇതിനുള്ള പ്രധാനമായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സി.ഐ. ആയിരിക്കവേ നടത്തിയ നിരവധി അഴിമതി കേസുകള്‍ക്കു തുമ്പുണ്ടാക്കിയതാണ്. 2017 മുതല്‍ രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പിയായി സേവനമനുഷ്ടിക്കുന്നു. വിജിലന്‍സ് വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ ബാഡ്ജ് ഓഫ് ഹോണറും പി. ബാലകൃഷ്ണന്‍ നായര്‍ക്കു തന്നെയായിരുന്നു ലഭിച്ചത്.

ജനുവരി 26ന് തിരുവന്തപുരത്തു വെച്ചു നടന്ന ചടങ്ങില്‍ വെച്ച് പോലീസ് മേധാവി ലോക്നാഥ് ബെഹറ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി സമ്മാനിച്ചു. ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര ദിന  ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ ഏറ്റു വാങ്ങും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DYSP, Investigation, Badge of Honor for DYSP P.Balakrishnan Nair
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?