കഞ്ചാവ് വില്‍പ്പനയെ ചൊല്ലി സംഘട്ടനം; കുഴപ്പക്കാരെ പോലീസ് വിരട്ടിയോടിച്ചു

കാസര്‍കോട്:(www.kasargodvartha.com 22.01.2018) കഞ്ചാവ് വില്‍പ്പനയെ ചൊല്ലി ഏറ്റുമുട്ടിയ സംഘത്തെ പോലീസ് വിരട്ടിയോടിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ നെല്ലിക്കുന്ന് കടപ്പുറത്താണ് കഞ്ചാവ് വില്‍പ്പനക്കാര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴപ്പക്കാരെ ലാത്തിവീശി വിരട്ടിയോടിച്ചു.

നെല്ലിക്കുന്ന് കടപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കാര്‍ സജീവമാണ്. കഞ്ചാവ് വാങ്ങാനെത്തിയവരും വില്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ganja, Police, Night,  Nellikunnu, People, Sale, Natives, Conflict over Ganja sale; Police Lathi charged
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?