നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com 27.01.2018) ആരാധനാലയത്തിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉദ്യാവര്‍ കണ്വതീര്‍ത്ഥയിലെ ഇബ്രാഹിമിനെ (49) യാണ് മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഉദ്യാവര്‍ ആയിര ജുമാമസ്ജിദിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് പണം കവര്‍ന്നത്.

വടിയില്‍ പശ തേച്ച് നേര്‍ച്ചപ്പെട്ടിക്കകത്തേക്കിട്ട് പണം കവരുകയായിരുന്നു. നവംബര്‍ മാസത്തിലായിരുന്നു സംഭവം. നേര്‍ച്ചപ്പെട്ടിയില്‍ നിന്നും 10,000ത്തോളം രൂപ കവര്‍ന്നതായി ഭാരവാഹികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Uppala, Robbery, Robbery case accused arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?