ക്യാപ്ടന്‍ സ്ഥാനത്തേക്ക് കോഹ് ലിയെ ദീര്‍ഘനാളത്തേക്ക് കാണുമെന്ന് ഉറപ്പില്ല; താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗ്രെയിം സ് മിത്ത്
ജോഹന്നാസ്ബര്‍ഗ്: (www.kvartha.com 23.01.2018) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ് ലിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് രംഗത്ത്. ഇന്ത്യന്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് കോഹ് ലിയെ ദീര്‍ഘനാളത്തേക്ക് കാണുമെന്ന് ഉറപ്പില്ലെന്ന് സ് മിത്ത് പറഞ്ഞു.
തന്നോടൊപ്പം സഹകളിക്കാരുടെ കാര്യവും കൂടി ശ്രദ്ധിക്കാന്‍ കോഹ് ലി മനസുവെക്കണം എന്നും സ് മിത്ത് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കന്‍ ചാനല്‍ സംഘടിപ്പിച്ച പ്രഭാത ഭക്ഷണ വേളയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറുമായി സംസാരിക്കുകയായിരുന്നു സ് മിത്ത്.
കോഹ് ലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും. നിങ്ങള്‍ ആ തീവ്രതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് സ് മിത്ത് കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ് ലിക്കെതിരെ എതിര്‍ ശബ്ദം ഉയരുന്നില്ല. അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണം. തന്റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹ് ലിക്ക് ഒരാളെ ആവശ്യമുണ്ട്, അയാള്‍ക്ക് മാത്രമേ കോഹ് ലിയെ ഉയര്‍ത്താനാകുമെന്നും സ് മിത്ത് പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് ബുധനാഴ്ച ജോഹന്നാസ് ബര്‍ഗില്‍ തുടങ്ങാനിരിക്കെയാണ് കോഹ് ലിക്കെതിരെയുള്ള സ് മിത്തിന്റെ ആരോപണം.
ബി.സി.സി.ഐ ഭരണ സമിതി മുന്‍ അംഗമായ രാമചന്ദ്ര ഗുഹ അടുത്തിടെ ഒരു ലേഖനത്തില്‍ കോഹ് ലിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബി.ജെ.പി മന്ത്രിമാരുടെ മോഡി ഭക്തിയേക്കാള്‍ വലുതാണ് ബി.സി.സി.ഐയുടെ കോഹ് ലി ഭക്തിയെന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ ആരോപണം. ക്രിക്കറ്റ് സമിതിക്ക് മേലുള്ള കോഹ് ലിയുടെ സ്വാധീനം കുറയ്‌ക്കേണ്ടതുണ്ടെന്നും ഗുഹ ലേഖനത്തില്‍ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs South Africa: Graeme Smith Raises Big Questions Over Virat Kohli's Leadership Skills, Cricket, Cricket Test, Sports, Allegation, South Africa, Channel, Criticism, BCCI, Virat Kohli, World.
Powered by Info News For You

Comments
Post a Comment