കടലില്‍ നിന്നും ഔഷധ നിര്‍മാണം: പരിശീലന പദ്ധതിയുമായി സി എം എഫ് ആര്‍ ഐ

കൊച്ചി:(www.kvartha.com 23/01/2018) കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണ ഗവേഷണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഗവേഷകര്‍ക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).

ആരോഗ്യമരുന്നുല്‍പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 25 ഗവേഷകര്‍ക്ക് ഇന്നു മുതല്‍ ആരംഭിക്കുന്ന വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കും.

സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്നോളജി വിഭാഗം നടത്തുന്ന വിന്റര്‍ സ്‌കൂള്‍ 21 ദിവസം നീണ്ടുനില്‍ക്കും. കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുന്‍ സെക്രട്ടറി പദ്മഭൂഷന്‍ ഡോ മഞ്ജു ശര്‍മ്മ ചൊവ്വാഴ്ച്ച

News, Kochi, Kerala, Sea, school, Inauguration, Research, CMFRI, Medicines produced from sea; training program introduced by CMFRI

രാവിലെ 10.30ന് വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യും. കടലില്‍ നിന്നും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

കടല്‍ പായലുകള്‍, കക്കവര്‍ഗ്ഗങ്ങള്‍, കടലിലെ സൂക്ഷ്മ ജീവികള്‍ തുടങ്ങിയവയിലടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ശാസത്രീയ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നും ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷ്യവസതുക്കളുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണരീതികളാണ് സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂളില്‍ പരിശീലിപ്പിക്കുന്നത്. ഈ മേഖലയില്‍ നിരവധി സുപ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് സംഭാവന ചെയ്യാന്‍ സിഎംഎഫ്ആര്‍ഐക്ക് സാധിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പ്രമേഹം, സന്ധിവേദന, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ തടയുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍പായലില്‍ നിന്നും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ ഇതിന് ആവശ്യക്കാരേറെയാണ്. തൈറോയിഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പരീക്ഷണശാലയില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കുന്ന ഗവേഷകരെ പ്രാപ്തരാക്കും. ഇതോടെ, കടലില്‍ നിന്നുള്ള പ്രകൃതിദത്ത ഔഷധങ്ങളുടെ നിര്‍മാണരംഗത്ത് പുതിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Sea, school, Inauguration, Research, CMFRI, Medicines produced  from sea; training program introduced by CMFRI


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?