അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന ഡെല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തില്‍ യുവതിക്ക് സുഖ പ്രസവം; താരമായത് ഇന്ത്യന്‍ ഡോക്ടര്‍
ന്യൂഡല്‍ഹി : (www.kvartha.com 30.01.2018) അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന ഡെല്‍ഹി- ന്യൂയോര്‍ക്ക് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ഡെല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുന്നതിനിടെയാണ് നൈജീരിയന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യക്കാരനായ ഡോക്ടര്‍ സിജ് ഹേമല്‍ (27) ആണ് യുവതിയുടെ പ്രസവമെടുത്തത്. ഫ്രഞ്ച് ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷഫേഡും വിമാനത്തില്‍ ഉണ്ടായിരുന്നു.
അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട നൈജീരിയന്‍ ബ്രിട്ടീഷ് ബാങ്ക് ഉദ്യോഗസ്ഥ ടോയിന്‍ ഒഗുണ്ടിപെ(41) ആണ് വിമാനത്തില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിക്കൊപ്പം നാല് വയസുകാരിയായ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുകയായിരുന്നു ടോയിന്‍. ഇതിനിടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്.
എന്നാല്‍ തൊട്ടടുത്തൊന്നും വിമാനത്തിന് സ്റ്റോപ്പുണ്ടായിരുന്നില്ല. അടുത്തതായി ഇറങ്ങേണ്ട ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളം നാലു മണിക്കൂര്‍ അകലെയും അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നാല്‍ അതിനായി സജ്ജീകരിച്ചിരിക്കുന്ന അമേരിക്കന്‍ മിലിട്ടറി ബേസിലേയ്ക്കുള്ള ദൂരം രണ്ടു മണിക്കൂറും ആണ്. ഈ അവസരത്തിലാണ് ഡോ.സിജ് ഹേമലും സൂസനും പ്രസവ ശുശ്രൂഷ ഏറ്റെടുത്തത്.
തുടര്‍ന്ന് യുവതിയേയും ഡോക്ടര്‍മാരെയും ഫസ്റ്റ് ക്ലാസ് സീറ്റിലേക്ക് മാറ്റിയ വിമാന ജീവനക്കാര്‍ അടിയന്തര ആവശ്യത്തിനായി കരുതിയിരുന്ന മെഡിക്കല്‍ കിറ്റും കൈമാറി. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തില്‍ ഒരംഗം കൂടി എത്തപ്പെട്ടു.
താന്‍ വളരെ സമാധാനത്തില്‍ ആയിരുന്നുവെന്നും സുരക്ഷിതമായ കരങ്ങളിലാണ് എത്തപ്പെട്ടിരിക്കുന്നതെന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും യുവതി പിന്നീട് പ്രതികരിച്ചു. ലേബര്‍ റൂമില്‍ എങ്ങനെയാകുമോ, അതിനേക്കാള്‍ മികച്ച രീതിയില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നെ ശുശ്രൂഷിച്ചുവെന്നും യുവതി പറഞ്ഞു.
Keywords: India-born doctor helps woman give birth on Delhi-New York flight, New Delhi, New York, Flight, Pregnant Woman, Daughter, National.

Powered by Info News For You

Comments
Post a Comment