ഡെല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: (www.kvartha.com 31.01.2018) ഡെല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച ഉച്ചയ്ക്കു 12.40ന് ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്.

അതേസമയം ആളപായം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. കാശ്മീര്‍ താഴ് വര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും, മധ്യ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

6.1 earthquake jolts northern India, tremors felt in Delhi, New Delhi, News, Earth Quake, Report, Injured, National

ഭൂചലനത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ മെട്രോ ട്രെയിനുകളുടെ എണ്ണം കുറയുമെങ്കിലും സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ലെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തുചാടി വാഹനങ്ങളില്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. വൈദ്യുതി ആവശ്യമുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പെട്ടെന്ന് തന്നെ എത്തിച്ചുകൊടുത്തതായും അധികൃതര്‍ പറഞ്ഞു.

Keywords: 6.1 earthquake jolts northern India, tremors felt in Delhi, New Delhi, News, Earth Quake, Report, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?