ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം; അന്വേഷണം ഏറ്റെടുത്തതായി സി ബി ഐ ഹൈക്കോടതിയില്‍
കൊച്ചി: (www.kvartha.com 23.01.2018) നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിവിന്റെ അമ്മ പ്രമീള നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു. ബുധനാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് ഹര്‍ജി കോടതി തീര്‍പ്പാക്കി.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ശ്രീജീവിന്റെ മരണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള കേന്ദ്ര പേഴ് സണല്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ശ്രീജിത്തിന് കൈമാറിയിരുന്നു.
2014 മേയ് 21നായിരുന്നു ശ്രീജീവിന്റെ ദുരൂഹ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജീവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അവശ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജീവ് മരിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, അന്വേഷണത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ഉത്തരവു വന്നിരിക്കുന്നത്.
കുറ്റാരോപിതരായ പോലീസുകാര്‍ തങ്ങള്‍ക്കെതിരായ നടപടികള്‍ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവു ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ചിരുന്നു. ഈ സ്‌റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിനായി ഉത്തരവു നല്‍കണമെന്നും ആവശ്യപ്പെട്ടാണു ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റാരോപിതരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ ശ്രീജിത്തിന്റെ സമരം 774-ാം ദിനത്തിലേക്കു കടന്നു. പിന്തുണയറിച്ച് ഇപ്പോഴും ഒട്ടേറെപ്പേരാണു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreejiv's death: CBI to begin probe Wednesday, Kochi, News, Trending, CBI, High Court of Kerala, Thiruvananthapuram, Police, Custody, Robbery, Allegation, Kerala.

Powered by Info News For You

Comments
Post a Comment