ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 24.01.2018) ഇന്ധനവില വര്‍ദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ വാഹനപണിമുടക്ക് പൂര്‍ണം. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് ഓടുന്നത്.

അതേസമയം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ ആളില്ലാ കസേരകളാണ് ദൃശ്യമായത്. പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരാനുകൂലികളെ വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

എവിടെയും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സംഘടനകളും സമരത്തെ അനുകൂലിക്കുന്നതു കൊണ്ട് സമരം പൂര്‍ണമാണ്. കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി.











(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Strike, Top-Headlines, Trade-union, Trending, Strike effect Normal Life
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?