റിപ്പബ്ലിക് ദിന പരിപാടികളില്‍ നിന്നും 'ഗൂമര്‍' ഒഴിവാക്കണമെന്ന് ഉദയ്പൂരിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം
ഉദയ്പൂര്‍: (www.kvartha.com 25.01.2018) വിവാദ ചിത്രമായ പത്മാവതിലെ ഗൂമര്‍ എന്ന് തുടങ്ങുന്ന ഗാനം പ്ലേ ചെയ്തുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് ഉദയ്പൂര്‍ ജില്ല ജഡ്ജിയുടെ നിര്‍ദ്ദേശം. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായ പത്മാവതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ജില്ല അധികൃതരുടെ നടപടി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ കലാപരിപാടികള്‍ നടക്കുന്ന സമയമാണിത്.
സ്വകാര്യ പൊതു സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് എസ് സി ശര്‍മ്മയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്തിടെ മദ്ധ്യപ്രദേശിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഗൂമര്‍ പാട്ട് പ്ലേ ചെയ്ത് നൃത്തം ചെയ്തത് അക്രമത്തില്‍ കലാശിച്ചിരുന്നു. രജപുത്ര സമുദായ സംഘടനയായ രജപുത്ര കര്‍ണി സേന അംഗങ്ങളായിരുന്നു അക്രമത്തിന് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് 4 പേര്‍ അറസ്റ്റിലായിരുന്നു.
ദെവാസിലെ ജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ ഗൂമര്‍ പാട്ടിന് വിലക്കേര്‍പ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍ വീര്‍ സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: And if this was not all, an education officer in Dewas district of Madhya Pradesh, in November 2017, issued a circular banning Ghoomar song from the period drama being played at cultural programmes in school. However, the district collector ordered for withdrawal of the circular with immediate effect and said a showcause notice was being served to the officer concerned to explain his action.
Keywords: National, Padmaavath

Powered by Info News For You

Comments
Post a Comment