കോഴിക്കോടുനിന്നും പെരുമ്പാവൂരിലെ നടന്റെ വീട്ടിലേക്ക് ടാക്‌സി പിടിച്ചെത്തിയ യുവതി വാടക നല്‍കാതെ കടന്നുകളഞ്ഞു
കൊച്ചി: (www.kvartha.com 24.01.2018) പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ടാക്‌സി വിളിച്ച യുവതി എറണാകുളത്തെത്തിയപ്പോള്‍ പണം നല്‍കാതെ കടന്നു കളഞ്ഞതായി പരാതി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെരുമ്പാവൂരിലെ പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് യുവതി ടാക്‌സിയില്‍ കയറിയത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടാക്‌സി ഓടിക്കുന്ന കക്കോടി സ്വദേശി എം ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്.സംഭവത്തെ തുടര്‍ന്ന് ടാക്‌സി നിരക്കായ ആറായിരത്തിലധികം രൂപയുടെ നഷ്ടം കാണിച്ച് ഷിനോജ് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും യുവതിക്കെതിരെ പരാതി നല്‍കി.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് യുവതിയും രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് ടാക്‌സി വിളിച്ചത്.യാത്രപുറപ്പെട്ടയുടന്‍ തന്നെ പെരുമ്ബാവൂരുള്ള പ്രമുഖ നടന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ടാക്‌സി നടന്റെ വീട്ടിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ അകത്തേക്ക് കടക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
രാവിലെ എട്ടുമണി ആയപ്പോഴേക്കും നടന്‍ പുറത്തേക്കുവന്ന് യുവതിയുമായി സംസാരിച്ചു. ഇതിനുശേഷം അവിടെനിന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് കെസിബിസിയുടെ പാലാരിവട്ടത്തെ ആസ്ഥാന കാര്യാലയത്തിലേക്ക് പോയി. വേഗം മടങ്ങിവരാമെന്ന് അറിയിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം പോയ യുവതി പിന്നെ മടങ്ങിയെത്തിയില്ല. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞത്. മടങ്ങിപ്പോവാന്‍ ഡീസലടിക്കാനുള്ള പണം പോലും ഷിനോജിന്റെ കൈയ്യിലുണ്ടായിരുന്നില്ല. എറണാകുളത്തെ ഡ്രൈവര്‍മാരാണ് മടക്കയാത്രക്ക് ഡീസല്‍ അടിക്കാനുള്ള പണം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Perumbavoor, Ernakulam, News, Women, Taxi Fares, Taxi Driver, Polkice, Compalint, Actor, House, Kozhikkod Railway station, Women Cheated Taxi driver

Powered by Info News For You

Comments
Post a Comment