കാര്യമറിയാതെ എടുത്തുചാടരുത്, പൂട്ട് വീഴും; അപകീര്‍ത്തിയിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് തടയാന്‍ നിയമ ഭേദഗതി

തിരുവനന്തപുരം: (www.kvartha.com 25.01.2018) അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292ാം വകുപ്പ് ഭേദഗതി ചെയ്ത് 292എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരുത്തും.

Kerala, Thiruvananthapuram, News, Blackmailing, Government, Politics, Court, Amendment in act for Preventing Blackmailing

അശ്ലീല ഉള്ളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ്് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹരജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്‌നാടും ഒഡിഷയും ഇത്തരത്തിലുളള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാന്‍ ഐപിസിയില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ബ്ലാക്ക്‌മെയിലിംഗിനു ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ നിലവിലുളള വ്യവസ്ഥകള്‍ പര്യാപ്തമല്ല.

Keywords: Kerala, Thiruvananthapuram, News, Blackmailing, Government, Politics, Court, Amendment in act for Preventing Blackmailing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?