കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
മനാമ: (www.kvartha.com 24.01.2018) കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്കായി 25 ദിവസം നീളുന്ന പൊതുമാപ്പ് ആണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ ഫെബ്രുവരി 22 വരെ നീളുന്ന പൊതുമാപ്പ് കാലയളവില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ കഴിയും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടാത്തവര്‍ പിഴയും ശിക്ഷയും ഉള്‍പ്പെടെ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഈ കാലയളവില്‍ രാജ്യം വിടുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമില്ല. ഇത്തരക്കാര്‍ക്ക് നിയമവിധേയമായി കുവൈത്തിലേക്ക് വീണ്ടും തൊഴില്‍ വിസയില്‍ വരാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, കുറ്റകൃത്യങ്ങളിലും സാമ്പത്തിക കേസുകളില്‍പ്പെട്ടവര്‍ക്കും പൊതുമാപ്പ് ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഒപ്പുവച്ച പൊതുമാപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
വിവിധ കാരണങ്ങളാല്‍ ഇഖാമ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. നിലവില്‍ കുവൈത്തില്‍ അനധികൃതമായി
താമസിച്ചാല്‍ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാര്‍ (424 രൂപ) ആണ് പിഴയീടാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manama, Kuwait, Gulf, Punishment, Illegal, Residence, Pravasy, A amnesty has been announced in Quwait
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment