വിവാഹ സത് ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബത്തെ തടഞ്ഞുനിര്‍ത്തി; ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

ഗുരുഗ്രാം (ഹരിയാന): (www.kvartha.com 23.01.2018) വിവാഹ സത് ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബത്തെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി. ഞായറാഴ്ച രാത്രി ഗുരുഗ്രാമിലെ 56 സെക്ടറിന് സമീപത്താണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസിനസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാനായി കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും കാറിലുണ്ടായിരുന്ന യുവതിയെ വലിച്ചിറക്കി മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മാത്രമല്ല, പീഡന വിവരം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സീനിയര്‍ പോലീസ് ഓഫീസര്‍ മനിഷ് സെഹ്ഗാള്‍ പറഞ്ഞു.

Gurugram: Woman molested in front of husband, brother-in-law; 4 detained, Molestation, Complaint, Police, Crime, Criminal Case, Arrest, Woman, Threatened, National

എന്നാല്‍ അക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് കുറിച്ച് വച്ചിരുന്നു. നമ്പര്‍ സഹിതം ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. കാറിന്റെ നമ്പര്‍ ലഭിച്ചത് കൊണ്ടാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സാധിച്ചതെന്ന് മനിഷ് സെഹ്ഗാള്‍ പറഞ്ഞു. പ്രതികള്‍ ഗുരുഗ്രാമിലെ സോഹ്‌ന ഗ്രാമവാസികളാണ്. പ്രതികളുടെ സ്വന്തം വീട്ടില്‍ നിന്നാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.

Keywords: Gurugram: Woman molested in front of husband, brother-in-law; 4 detained, Molestation, Complaint, Police, Crime, Criminal Case, Arrest, Woman, Threatened, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?