പാര്‍ട്ടി പുറത്താക്കിയ ജെയ് പാണ്ഡയോട് ലോക്സഭ അംഗത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെഡി
ഭുവനേശ്വര്‍: (www.kvartha.com 28.01.2018) ലോക്സഭ എം. പി ബൈജയന്ത് പാണ്ഡെയോട് ലോക് സഭ അംഗത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെഡി. പാണ്ഡെയെ പാര്‍ട്ടി നേരത്തേ പുറത്താക്കിയിരുന്നു. കേന്ദ്രപറയില്‍ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് പാണ്ഡെ. ജനുവരി 24ന് അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
2014ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പാണ്ഡെ തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന ആരോപണവും ബിജെഡി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ ആരോപണം പാണ്ഡെ നിഷേധിച്ചു.
ഐ എം എഫ് എയില്‍ ജീവനക്കാരനാണെന്നും കോടികള്‍ ശമ്പളമുണ്ടെന്നും പാണ്ഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവുകളൊന്നും ഇല്ലെന്ന് ബിജെ ഡി വൈസ് പ്രസിഡന്റ് ബേദ്പ്രകാശ് അഗര്‍വാള്‍ പറയുന്നു.
നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പമാണ് പാണ്ഡെ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും അഗര്‍വാള്‍ പറഞ്ഞു. പാണ്ഡെ ജനങ്ങളേയും പാര്‍ട്ടിയേയും വഞ്ചിച്ചിരിക്കുന്നു. ധാര്‍മ്മീക ഉത്തരവാദിത്വം ഏറ്റെടുത്ത് പാണ്ഡെ ലോക്സഭ അംഗത്വം രാജിവെയ്ക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു.
2009ലും 2014ലും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് പാണ്ഡെ. 2000 മുതല്‍ 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He also concealed this in the affidavit dated March 21, 2014 filed as part of his nomination papers for the 2014 Lok Sabha elections, Mr Agarwal added.
Keywords: National, Politics, BJD

Powered by Info News For You

Comments
Post a Comment