സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം ഇല്ല, ചെങ്ങന്നൂരില്‍ മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളി സി പിഎം

ആലപ്പുഴ: (www.kasargodvartha.com 30.01.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് സി പി എം. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി പി എമ്മിനില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ഥിയായി മഞ്ജു വാര്യരെ പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. യുവ നിരയില്‍ നിന്ന് സര്‍വസമ്മതയായ ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആഗ്രഹം എന്നാണ് വിവരം.

News, Alappuzha, Kerala, Top-Headlines, By-election, CPM, Manju warrior, Saji cheriyan, District Secretary, CPM rejected the candidate of Manju warrier in Chenganoor by election


എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഉയര്‍ന്നുവന്നത്. ഇതിനോടാണ് പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Top-Headlines, By-election, CPM, Manju warrior, Saji cheriyan, District Secretary, CPM rejected the candidate of Manju warrier in Chenganoor by election
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?