ജാനുവിനും മടുത്തു; ബി ഡി ജെ എസിന് പിന്നാലെ എന്‍ ഡി എ വിടുമെന്ന് സൂചന

കല്‍പ്പറ്റ: (www.kvartha.com 23.01.2018) ബി.ഡി.ജെ.എസിന് പിന്നാലെ സി.കെ ജാനുവും ദേശീയ ജനാധിപത്യ സഖ്യം വിടുന്നു. എന്‍.ഡി.എ നേതൃത്വം വാക്ക് പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ വെടിവയ്പ്പിന്റെ വാര്‍ഷിക ദിനത്തില്‍ സി.കെ ജാനു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ജാനു എന്‍.ഡി.എയില്‍ ചേര്‍ന്നത്. 2016 ലെ കേരള നിയമസഭ ഇലക്ഷനിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി സി കെ ജാനു രൂപീകരിച്ചത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്ന് അന്ന് ബി.ജെ.പി നേതൃത്വം ജാനുവിന് വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനം വിശ്വസിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ജാനു എന്‍.ഡി.എയ്ക്ക് ഒപ്പം നിന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുകയും മോഡി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കാറായിട്ടും ഇതുവരെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല.

CK Janu exit from NDA?, Trending, News, Politics, NDA, Criticism, Election, UDF, LDF, Kerala

കേരളത്തില്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ജാനു ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തെ യു.ഡി.എഫ്, എല്‍.ഡി.എഫ് നേതൃത്വങ്ങളില്‍ നിന്ന് തനിക്കുണ്ടായ അനുഭവം തന്നെയാണ് ബി.ജെ.പിയില്‍ നിന്നും ഉണ്ടായതെന്ന് ജാനു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ മുത്തങ്ങ വാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് നിലപാട് പ്രഖ്യാപിക്കാനാണ് ജാനുവിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CK Janu exit from NDA?, Trending, News, Politics, NDA, Criticism, Election, UDF, LDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?