ഡിജെ ഡോ.ഖുശ്ബു കപൂര്‍ വാലന്റെയ്ന്‍സ് ഡേയില്‍ കൊച്ചിയില്‍

കൊച്ചി: (www.kvartha.com 26.01.2018) ബോളിവുഡ് ഡിജെ ഡോ.ഖുശ്ബു കപൂര്‍ വാലന്റെയ്ന്‍സ് ഡേയില്‍ കൊച്ചിയിലെത്തുന്നു. ലോകത്തുടനീളമായി 3500 ലധികം വേദികള്‍ പിന്നിട്ട ഡോ.ഖുശ്ബു കപൂറിനെ പ്രണയദിനത്തില്‍ കൊച്ചിയിലെത്തിക്കുന്നത് ഓണ്‍ലൈന്‍ ഫാഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ മാഗസിനായ എഫ് ലൈവ്.ഇന്‍ ആണ്. എഫ് ലൈവ്.ഇന്‍ സംഘടിപ്പിക്കുന്ന ഡിജെ ലൗവില്‍ പങ്കെടുക്കാനായാണ് ഖുശ്ബു കപൂര്‍ കൊച്ചിയിലെത്തുന്നത്.



ലോകത്ത് ആദ്യമായി ഡോക്‌ട്രേറ്റ് ലഭിച്ച വനിത ഡിജെയാണ് ഖുശ്ബു കപൂര്‍. തുര്‍ക്കിയിലെ മെട്രോപൊളിറ്റിയന്‍ മുനിസിപ്പാലിറ്റിയായ ഇസ്താന്‍ബുള്‍ ഇവരെ ഏഷ്യയിലെ ബെസ്റ്റ് ഡിജെയായി കഴിഞ്ഞ വര്‍ഷം തിരെഞ്ഞെടുത്തിരുന്നു. ഡല്‍ഹി സ്വദേശിയായ ഖുശ്ബു മോഡലിംങിലൂടെയാണ് ആങ്കറിംങിലേക്കും അവതാരികയായും പിന്നീട് ഡിജെയായും എത്തുന്നത്. പ്രണയ ദിനത്തില്‍ വൈറ്റില മെര്‍മേഡ് ഹോട്ടലില്‍ വെച്ചാണ് കപ്പിള്‍സിനായുള്ള ഡിജെ പാര്‍ട്ടി.

20 ട്വന്റി ചാമ്പ്യന്‍ഷിപ്പ്, അന്തരാഷ്ട്ര ഏകദിന ക്രിക്കറ്റുകള്‍, ഐ പി എല്‍ പാര്‍ട്ടികള്‍ തുടങ്ങിയ പരിപാടികളിലെ സ്ഥിരം അവതാരികയും ഡിജെയുമാണ് ഖുശ്ബു. മോഡല്‍, അവതാരിക, ഗായിക എന്നീ നിലകളിലും അറിയപ്പെടുന്നു. വൈകുന്നേരം ആറുമണി മുതല്‍ രാത്രി പത്ത് മണി വരെയാണ് കൊച്ചിയില്‍ 'ഡിജെ' ലൗ നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Ernakulam, Kerala, News, Stage, Lifestyle & Fashion, Magazine, Love, World, championship, Cricket.DJ Dr. Kushbu in Kochi on 14th Feb

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?