കവര്‍ച്ച ചെയ്ത ബുള്ളറ്റുമായി പിടികിട്ടാപ്പുള്ളി പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 25.01.2018) കവര്‍ച്ച ചെയ്ത ബുള്ളറ്റുമായി പിടികിട്ടാപ്പുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് താമരശ്ശേരി മൊട്ടമ്മല്‍ സ്വദേശി ഫസലുദ്ദീന്‍ (26) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ആനക്കല്ലിന് സമീപം വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബുള്ളറ്റുമായി കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.


Manjeshwaram, Kasaragod, Kerala, News, Held, Police, Youth, Bullet, Bike stealing case; Youth arrested.

തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ താമരശ്ശേരി, കൊടുവള്ളി, കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീപീഡനവും മോഷണവുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് സമ്മതിച്ചു. ഈ മാസം 20ന് കോഴിക്കോട് വലിയങ്ങാടിയില്‍ നിന്നാണ് ഫസലുദ്ദീന്‍ ബുള്ളറ്റ് കവര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Kasaragod, Kerala, News, Held, Police, Youth, Bullet, Bike stealing case; Youth arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?