പത്മാവത് പ്രക്ഷോഭകര്‍ സ്‌കൂള്‍ ബസ് ആക്രമിച്ചു; ബിജെപി രാജ്യം ചുട്ടെരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 25.01.2018) സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിന്റെ റിലീസിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ചു. രജപുത്ര സമുദായ സംഘടനയായ രജപുത്ര കര്‍ണിസേന അംഗങ്ങളാണ് ആക്രമം അഴിച്ചുവിട്ടത്. ബിജെപി സര്‍ക്കാര്‍ രാജ്യം ചുട്ടെരിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. ദുര്‍ബലരുടെ ആയുധമാണ് അക്രമവും വിദ്വേഷവുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

National, Padmaavat, Rahul Gandhi

ബുധനാഴ്ചയാണ് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങിയ ബസ് രജപുത്ര കര്‍ണി സേന ആക്രമിച്ചത്. ബസിന് നേര്‍ക്ക് പ്രക്ഷോഭകര്‍ കല്ലെറിയുകയായിരുന്നു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് ബസിലുണ്ടായവര്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബസ് ഡ്രൈവര്‍ ബസ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് ഓടിച്ചുമാറ്റിയതും രക്ഷയായി.

രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാം പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയാണ് രജപുത്ര സംഘടന.

ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിലെ ബസിന് നേര്‍ക്കായിരുന്നു പ്രതിഷേധക്കാരുടെ ആക്രമണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY
: On Wednesday, a school bus carrying over a dozen children and teachers was attacked in Gurugram by those protesting against the release of the controversial film, starring Deepika Padukone, Shahid Kapoor and Ranveer Singh.

Keywords: National, Padmaavat, Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?