പ്രണവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാനടനായ ലാലേട്ടന്റെ മഹാഭാഗ്യം; നടന്‍ ഹരീഷ് പേരടി

(www.kvartha.com 25.01.2018) മലയാളത്തിലെ അഭിനയപ്രതിഭ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി നായകനായെത്തുന്ന ജിത്തു ജോസഫ് ചിത്രം ആദി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. അതിനിടെ മലയാള സിനിമയുടെ പ്രിയപ്പെട്ട അപ്പു'വിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി.

പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടനാണ് പ്രണവെന്നും അവനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാനടനായ ലാലേട്ടന്റെ മഹാഭാഗ്യമാണെന്നും ഹരീഷ് പറഞ്ഞു. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Actor Hareesh Peradi congrats Pranav Mohanlal, Cinema, News, Entertainment, Trending, Mohanlal, Son, Facebook, Post, Social Network, Kerala


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്..... അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ വെച്ചാണ്. ജോസൂട്ടിയുടെ സ് ക്രിപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും, ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും, ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു..

ഒരു സഹ സംവിധായകന്റെ പൂര്‍ണ ഉത്തരവാദിത്വത്തോടെ അതിലെ നടി നടന്‍മാരുടെ ആവശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു.... ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു... മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ് ജ് മുറിയില്‍ ഷെയര്‍ ചെയ്ത് താമസിക്കുന്നു... പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍.... അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം... ആദിക്കും അപ്പുവിനും വിജയാശംസകള്‍.....

Keywords: Actor Hareesh Peradi congrats Pranav Mohanlal, Cinema, News, Entertainment, Trending, Mohanlal, Son, Facebook, Post, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?