സി പി ഐ ജില്ലാസമ്മേളനത്തിന്റെ ചുവരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്ത നിലയില്‍

കാഞ്ഞങ്ങാട്:(www.kasargodvartha.com 22.01.2018) സി.പി.ഐ ജില്ലാ സമ്മേളന പ്രചരണാര്‍ഥം ചുവരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 11 മുതല്‍ 13 വരെ ചട്ടഞ്ചാലില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കാഞ്ഞങ്ങാട് കൊളങ്ങാട് ബ്രാഞ്ച് പരിധിയില്‍ ചുവരെഴുത്ത് നടത്തിയ മതിലാണ് തകര്‍ത്തിരിക്കുന്നത്.

ഇവിടെ സ്ഥാപിച്ച ബോര്‍ഡും പതാകകളും നശിപ്പിക്കുകയുംചെയ്തു. കഴിഞ്ഞ ദിവസമാണ് കൊളങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മതിലില്‍ ചുവരെഴുത്ത് നടത്തിയത്. ഈ മതില്‍ രാത്രി ഒരു സംഘം തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സി.പി.ഐ അമ്പലത്തുകര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.ഐയുടെ പ്രവര്‍ത്തനങ്ങളിലും പ്രചരണങ്ങളിലും വിളറിപൂണ്ട ചിലര്‍ നടത്തിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.


Keywords:  CPI, District, Conference, Chattanchal, Kanhangad, Wall-writing,  Committee, Members, Group, CPI District conference wall paint destroyed.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?