ഭര്‍ത്താവിന്റെ കൊലപാതക കേസിന്റെ വിചാരണ ആരംഭിക്കുന്നതിന്റെ തലേന്ന് ഭാര്യയേയും മകനേയും പട്ടാപകല്‍ വെടിവെച്ചുകൊന്നു
മീററ്റ്: (www.kvartha.com 25.01.2018) പട്ടാപകല്‍ അമ്മയും മകനും വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ട നിചതര്‍ കൗറിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കുന്നതിന്റെ തലേന്നാണ് ഇരട്ട കൊലപാതകം. നീചതര്‍ കൗറിന് 60 വയസാണ് പ്രായം. മകന്‍ ബല്‍ വീന്ദറും (26) കൊല്ലപ്പെട്ടു.
മീററ്റിലെ സോര്‍ഖ ഗ്രാമത്തിലാണ് സംഭവം. മറ്റൊരു സ്ത്രീക്കൊപ്പം വീട്ടുമുറ്റത്ത് ഇരിക്കുന്നതിനിടയിലാണ് അക്രമികളെത്തി വെടിവെച്ചത്. മിനിട്ടിനുള്ളില്‍ നടന്ന കൊലപാതകങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ബല്‍ വീന്ദര്‍ കൊല്ലപ്പെട്ടത് വീട്ടിലേയ്ക്ക് വരുന്നതിനിടയിലാണ്. കാറോടിക്കുന്നതിനിടയില്‍ അക്രമികള്‍ ബൈക്കിലെത്തി വെടിയുതിര്‍ത്തത്. 2016ലാണ് ബല്‍ വീന്ദറിന്റെ പിതാവ് നരേന്ദ്ര സിംഗ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൗറിനും ബല്‍ വീന്ദറിനും സാക്ഷികളായി കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു.
ബല്‍ വീന്ദറിന്റെ അമ്മാവനാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുമായി ബല്‍ വീന്ദറിന്റെ കുടുംബത്തിന് സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി എ ഡി ജിപി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Police said prima facie the uncle of the deceased was the main suspect as he had animosity with the family over a land dispute, reported IANS.
Keywords: National, Twin murder

Powered by Info News For You

Comments
Post a Comment