സീറ്റുബെല്‍റ്റ് ധരിക്കാത്തതിനു ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: (www.kvartha.com 25.01.2018) സീറ്റുബെല്‍റ്റ് ധരിക്കാത്തതിനു ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തിയ യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ 59 ശതമാനത്തോളം പൊള്ളലേറ്റ തിരുനെല്‍വേലി ശങ്കരന്‍കോവില്‍ മണികണ്ഠനെ (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ ഐടി ഇടനാഴിയില്‍ വാഹന പരിശോധനയ്ക്കിടെ, സീറ്റ് ബെല്‍റ്റു ധരിക്കാത്തതിനു മണികണ്ഠന് പോലീസ് പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഇയാള്‍, ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൊബൈലില്‍ വീഡിയോയെടുക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ പുറത്തിറങ്ങിയ യുവാവ് കാറിലുണ്ടായിരുന്ന പെട്രോളെടുത്തു ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു മറ്റു യാത്രക്കാര്‍ റോഡ് ഉപരോധിച്ചു.
മണികണ്ഠനെ ഉടന്‍ കില്‍പാവുക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ സംഘം വിദഗ്ദ പരിശോധന നടത്തുകയാണെന്നും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മണികണ്ഠനെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. പി.വസന്തമണി പറഞ്ഞു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു മണികണ്ഠനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ചെന്നൈ പോലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ അറിയിച്ചു.

Keywords: "Hit By Chennai Cops" For No Seat Belt, Man Sets Himself Ablaze, Chennai, News, Local-News, Suicide Attempt, Burnt, hospital, Treatment, Allegation, Torture, Threatened, National.
Powered by Info News For You

Comments
Post a Comment