ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് വരഞ്ഞു, പോലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്നും ഭീഷണി
ഉപ്പള: (www.kasargodvartha.com 23.01.2018) ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് വരഞ്ഞതായും പോലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിപ്പെട്ടു. മിയാപ്പദവ് ബാളിയൂരിലെ ആസിഫി (22)നെയാണ് ഒരുസംഘം കഞ്ചാവ് നിര്‍ബന്ധിപ്പിച്ച് വലിപ്പിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മിയാപ്പദവ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കഞ്ചാവ് വലിക്കാന്‍ ആവശ്യപ്പെടുകയും കഞ്ചാവ് വലിക്കാറില്ലെന്നറിയിച്ചപ്പോള്‍ സംഘത്തിലെ ഒരാള്‍ സ്പ്രിംഗ് കത്തി കൊണ്ട് മുഖത്ത് വരയുകയായിരുന്നുവെന്നും ആസിഫ് പരാതിപ്പെട്ടു. മുഖത്ത് പരിക്കേറ്റ ആസിഫിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആസിഫ് പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ganja, kasaragod, Kerala, news, Top-Headlines, Uppala, complaint, Police, Football, Youth stabbed by 3.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment