ക്യാന്‍സര്‍ ചികിത്സയ്ക്ക് മരുന്നെന്ന് വാട്‌സാപ്പിലൂടെ വ്യാജസന്ദേശം: തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഡോ. വി പി ഗംഗാധരന്‍ പരാതി നല്‍കി
കൊച്ചി:(www.kvartha.com 29.01.2018) ക്യാന്‍സര്‍ വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്ന രീതിയില്‍ ഡോക്ടറുടെ പേര് വെച്ച് സന്ദേശം. തന്റെ പേരില്‍േ നടക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ഡോ. വി പി ഗംഗാധരന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
ഡോ. വി പി ഗംഗാധരന്റെ ചിത്രവും പേരും ഉപയോഗിച്ചാണ് സന്ദേശം പ്രചരിക്കുന്നത്. അശ്രദ്ധയോടെ അല്ലാതെ ആരും ക്യാന്‍സര്‍ കൊണ്ട് മരിക്കരുത് എന്നുപറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. പഞ്ചസാര മാറ്റിനിര്‍ത്തുക, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ദിവസവും രാവിലെ ഒരുമാസത്തേക്ക് കഴിക്കുക, മൂന്ന് സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ രാവിലെയും രാത്രിയും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സന്ദേശത്തിലുള്ളത്.
ക്യാന്‍സര്‍ ചികിത്സയുടെ പേരില്‍ പ്രചരിക്കുന്നത് തന്റെ അറിവോടെയല്ലെന്നും ഇത് ചികിത്സയെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പ്രചരിക്കുന്ന സന്ദേശത്തിന്റെ വിവരങ്ങളും സന്ദേശം കൈമാറി വന്ന അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് സൈബര്‍ സെല്‍ എസ്‌ഐ പ്രമോദ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Complaint, Investigates, Health, Dr. V P Gangadaran, Fake suggestions for cancer treatment in social media; Complaint lodged by doctor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment