വിവാഹ മോചനത്തിന് മഹല്ല് കമ്മറ്റിയും കൂട്ടുനിന്നതായി ആരോപണം; പള്ളിക്ക് മുന്നില്‍ യുവതിയുടേയും മക്കളുടേയും സത്യാഗ്രഹം
ആലപ്പുഴ: (www.kvartha.com 26.01.2018) വിവാഹ മോചനത്തിന് മഹല്ല് കമ്മറ്റിയും കൂട്ടുനിന്നതായി ആരോപിച്ച് പള്ളിക്ക് മുന്നില്‍ യുവതിയുടേയും മക്കളുടേയും സത്യാഗ്രഹം . വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള നഷ്ടപരിഹാരം നല്‍കാതെ തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുകയും ഭര്‍ത്താവിനു പുതിയ വിവാഹത്തിന് മഹല്ല് അനുമതി നല്‍കുകയും ചെയ്തതിനെതിരെയാണ് യുവതിയുടേയും മക്കളുടേയും സത്യാഗ്രഹം. തുറവൂര്‍ കോട്ടയ്ക്കല്‍ വീട്ടില്‍ ഷഫീറയുടെ മകള്‍ നിഷയാണ് ഭര്‍ത്താവ് ഷിഹാബിനും വടക്കനാര്യാട് മഹല്ല് കമ്മറ്റിക്കുമെതിരെ പ്രതിഷേധവുമായെത്തിയത്.
അതേസമയം പ്രശ്‌നപരിഹാരമുണ്ടാകുന്നതുവരെ മഹല്ലിനു മുന്നില്‍ പ്രതിഷേധസമരം നടത്തുമെന്നു നിഷയും മാതാവ് ഷെരീഫയും പറഞ്ഞു. മുമ്പ് നിഷ പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. വിഷയത്തില്‍ ജില്ലാ കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
2005 ഓഗസ്റ്റ് 21 ന് ആയിരുന്നു നോര്‍ത്ത് ആര്യാട് ഹിദായത്ത് മന്‍സിലില്‍ ഷിഹാബിന്റെയും നിഷയുടെയും വിവാഹം. വടക്കനാര്യാട്, കുത്തിയതോട് മഹല്ലുകളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മതാചാരപ്രകാരമായിരുന്നു വിവാഹം.

ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുമുണ്ട്. എന്നാല്‍ ഭര്‍ത്താവ് തന്റെയോ മക്കളുടെയോ കാര്യങ്ങള്‍ നോക്കാതിരുന്നതോടെ 2016ല്‍ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നുവെന്നു നിഷ പറയുന്നു. കോടതി 14,92,000 രൂപ നഷ്ടപരിഹാരം വിധിക്കുകയും ജീവനാംശമായി 8000 രൂപ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതിമാസം 7,000 രൂപ വീതം നല്‍കിയെങ്കിലും നഷ്ടപരിഹാരം നല്‍കിയില്ല. ഇതിനിടയില്‍ വടക്കനാര്യാട് മഹല്ലില്‍വച്ച് മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയുകയായിരുന്നു. ഇയാള്‍ മറ്റൊരു വിവാഹം ചെയ്തതായും നിഷ പറയുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്കുശേഷം തനിക്ക് ലഭിച്ച നോട്ടീസിലൂടെയാണ് അറിഞ്ഞതെന്നും നിഷ പറഞ്ഞു. കുടുംബ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഷിഹാബ് സ്‌റ്റേയും നേടിയിരുന്നു.
തനിക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യമെന്നും ഇത് ലഭ്യമാകുന്നതുവരെ മഹല്ലിനു മുന്നില്‍ സമരം നടത്താനാണു തീരുമാനമെന്നും നിഷ പറയുന്നു. നിലവില്‍ കുടുംബ കോടതിയിലും ചേര്‍ത്തല കോടതിയിലും രണ്ടു കേസുകളുണ്ട്. ഇനിയും കേസിനു പോകാനുള്ള സാമ്പത്തികശേഷി തനിക്കില്ലാത്ത സാഹചര്യത്തിലാണ് മഹല്ല് ഇടപെട്ട് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്നത്. അതിനിടെ തന്നെ അപായപ്പെടുത്തുമെന്ന ഭീഷണിയും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും നിഷ അറിയിച്ചു.
സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനല്ല, തനിക്കും കുട്ടികള്‍ക്കും ജീവിക്കുന്നതിനാവശ്യമായ സാഹചര്യമുണ്ടാകുന്നതിന് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നതെന്നും നിഷ പറഞ്ഞു. ഷിഹാബിനും നിഷയ്ക്കും 11, എട്ട്, ആറ് എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികളാണുള്ളത്.
എന്നാല്‍ ആരോപണം മഹല്ല് കമ്മിറ്റി നിഷേധിച്ചു. മുത്തലാഖ് ചൊല്ലിയ ഷിഹാബ് 20 ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാമെന്ന് അനുരഞ്ജന ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നതാണെന്ന് മഹല്‍ സെക്രട്ടറി നിഷാദ് പറഞ്ഞു. കൂടാതെ മകളുടെ വിവാഹത്തിന്റേയും ആണ്‍കുട്ടികളുടെ ചേലാകര്‍മ്മത്തിന്റേയും ചിലവ് വഹിക്കാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നെന്ന് നിഷാദ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman protest against triple talaq, Alappuzha, News, Local-News, Masjid, Protest, Trending, Strike, Marriage, Religion, Court, Allegation, Kerala.

Powered by Info News For You

Comments
Post a Comment