മിന്നല്‍ ബസ് സര്‍വീസിന് മാനുഷിക മുഖം നല്‍കി എം ഡി ഹേമചന്ദ്രന്റെ സര്‍ക്കുലര്‍; വിദ്യാര്‍ത്ഥിനിയെ അസമയത്ത് ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താത്ത സംഭവം അധികൃതരുടെ കണ്ണു തുറപ്പിച്ചു
പയ്യോളി: (www.kvartha.com 26.01.2018) രാത്രിയില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനിക്ക് ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ നിര്‍ത്തിക്കൊടുക്കാതെ മിന്നല്‍ ബസ് പാഞ്ഞ സംഭവത്തില്‍ വ്യക്്തമായ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി യുടെ ഇടപെടല്‍. എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് കാട്ടിയുള്ള സര്‍ക്കുലറും എംഡി ഹേമചന്ദ്രന്‍ ഇറക്കി.
എല്ലാ കാര്യങ്ങളും നിയമത്തിന്റെ വഴിയിലല്ല നീങ്ങുന്നതെന്നും, ചില കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉള്‍ക്കാഴ്ച വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാം നിയമങ്ങളിലൂടെയും, ചട്ടങ്ങളിലൂടെയും, ഉത്തരവുകളിലൂടെയും പരിഹരിക്കാന്‍ കഴിയില്ലെന്നും എംഡി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മനസംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായായലും യാത്രക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ കഴിയണമെന്നും സര്‍ക്കുലറിലുടെ ജീവനക്കാരില്‍ പോസീറ്റിവ് പ്രതികരണം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എംഡി വ്യക്തമാക്കി.
രാത്രി കൊടുംതണുപ്പില്‍ നായക്കുട്ടിക്കൊപ്പം ബസില്‍ കയറിയ യാത്രക്കാരിയെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുന്ന കണ്ടക്ടറെ പറ്റിയുള്ള കഥ പറയുന്ന എ.ജെ ഗാര്‍ഡ്‌നറുടെ ഓള്‍ എബൗട്ട് എ ഡോഗ്' എന്ന കഥയും പറഞ്ഞുകൊണ്ടാണ് എംഡി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

പാലായില്‍ എന്‍ട്രന്‍ കോച്ചിങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്ന പതിനേഴുകാരിക്കാണ് കെഎസ്ആര്‍ടിസി അതിവേഗ ബസായ മിന്നലില്‍ നിന്ന് ദാരുണമായ അനുഭവം ഉണ്ടായത്. പാലയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക്‌ചെയ്താണ് വിദ്യാര്‍ഥി കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കോഴിക്കോട്ട് ഇറങ്ങി. തുടര്‍ന്നാണ് ബസ് കാസര്‍കോട്ടേക്കാണെന്ന് മനസിലായത്.
വിദ്യാര്‍ഥിനി ബസില്‍ തന്നെയിരുന്നു. അപ്പോള്‍ സമയം രണ്ടുമണിയായി. കണ്ടക്ടര്‍ അടുത്തുവരുമ്പോള്‍ ബസ് കോഴിക്കോട് ടൗണ്‍ വിട്ടിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്തില്ലെന്ന് പറഞ്ഞു. മിന്നല്‍ ബസിന് ഒരുജില്ലാ കേന്ദ്രം കഴിഞ്ഞാല്‍ മറ്റൊരു ജില്ലാ ആസ്ഥാനത്താണ് സ്‌റ്റോപ്പെന്ന് കണ്ടക്ടര്‍ പറഞ്ഞു. കുട്ടിയെ പയ്യോളിയില്‍ ഇറക്കാതെ ബസ് പാഞ്ഞു പോകുകയായിരുന്നു.
ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തില്ല എന്നു കണ്ടപ്പോള്‍ തന്നെ കുട്ടി അച്ഛനെ വിവരം ധരിപ്പിച്ചിരുന്നു. ഉടന്‍ തന്നെ പിതാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ടൗണിലെത്തി ബസിന് കൈകാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഉടനെ തന്നെ മൂരാട് പാലത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിര്‍ത്തിയില്ല. ഇതറിഞ്ഞതോടെ പോലീസ് വയര്‍ലെസ് സെറ്റിലൂടെ വിവരം കൈമാറി.
രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ വന്നതോടെ വിദ്യാര്‍ഥിനി തളര്‍ന്നു. പിതാവ് ഫോണില്‍കൂടി കുട്ടിയെ ബന്ധപ്പെടുന്നുണ്ടായിരുന്നു. വടകര പോലീസ് വരുമ്പോഴേയ്ക്കും ബസ് വിട്ടിരുന്നു. തുടര്‍ന്ന് ബസിനെ ഓവര്‍ടേക്ക് ചെയ്തതാണ് നിര്‍ത്തിച്ചത്. അപ്പോഴേക്കും സമയം പുലര്‍ന്നിരുന്നു.

Keywords: Case against KSRTC Minnal bus driver, KSRTC, Controversy, News, Girl, Passengers, Phone call, Kozhikode, Kasaragod, Trending, Kerala.
Powered by Info News For You

Comments
Post a Comment