പ്രധാനമന്ത്രിക്കും യോഗി ആദിഥ്യനാഥിനും സ്വന്തം ചോര മഷിയാക്കി കത്തെഴുതി പീഡനത്തിനിരയായ പെണ്‍കുട്ടി

ലഖ്‌നൗ: (www.kvartha.com 24.01.2018) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിനും സ്വന്തം ചോര മഷിയാക്കി കത്തെഴുതി പീഡനത്തിനിരയായ പെണ്‍കുട്ടി. ഒരു വര്‍ഷമായിട്ടും പീഡിപ്പിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്വന്തം രക്തം ഉപയോഗിച്ച് കത്തെഴുതിയത്. പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പെണ്‍കുട്ടി കത്തെഴുതിയിരിക്കുന്നത്. റായി ബലേറി സ്വദേശിയായ പെണ്‍കുട്ടിയാണ് കത്തെഴുതിയിരിക്കുന്നത്.

India, National, News, Prime Minister, Narendra Modi, Yogi Adityanath, Blood, Ink, Letter, Molestation, Women, Molested victim writes letter to PM Modi, CM Adityanath in blood; seeks action against accused

കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയെ ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. മകളെ ബലാത്സംഗത്തിനിരയാക്കിയതായി കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് 2017 മാര്‍ച്ച് 24 ന് പോലീസില്‍ പാരാതി നല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടി എടുക്കാനും പോലീസ് തയ്യാറിയില്ല എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികള്‍ക്ക് ഉന്നത ബന്ധം ഉള്ളതിനാലാണ് പോലീസ് അവര്‍ക്കെതരിരെ നടപടി എടുക്കാന്‍ തയ്യാറാകാത്തതെന്ന് പെണ്‍കുട്ടി എഴുതിയ കത്തില്‍ പറയുന്നു. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ എഴുതിയിട്ടുണ്ട്.

പീഡനത്തിന് പുറമെ മകളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കൂടാതെ മകളുടെ പേരില്‍ പ്രതികള്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ആരംഭിക്കുകയും അതില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായും പിതാവ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയും പാരാതികള്‍ നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Prime Minister, Narendra Modi, Yogi Adityanath, Blood, Ink, Letter, Molestation, Women, Molested victim writes letter to PM Modi, CM Adityanath in blood; seeks action against accused

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?