പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്; സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കള്‍
ദുബായ്: അജ്മാന്‍ ഹമ്രിയ ഗ്രൗണ്ടില്‍ വെച്ച് നടന്ന സെയ്ഫ്‌ടെല്‍ പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് എഡിഷന്‍ 2 ടൂര്‍ണമെന്റില്‍ സ്റ്റാര്‍ ഫെയ്‌സ് കണ്ണൂര്‍ ജേതാക്കളായി.ഫൈനലില്‍ സുഹാ ഊജംപദവിനെയാണ് പരാജയപ്പെടുത്തിയത്.
ഇതിനോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമം എന്‍ എ ബക്കറിന്റെ അധ്യക്ഷതയില്‍ ശംസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ് ഉറുമി, സലീല്‍ കമ്പാര്‍,സലിം മൊഗ്രാല്‍,മുസ്തഫ കമാല്‍,ടി.എ.മൊയ്തീന്‍ കണ്ണൂര്‍, ഹഫീസ് റഹ്മാന്‍, റൌഫ് ജിദ്ദ ട്രാവല്‍സ്,സാദിഖ് കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുനീര്‍ ഉറുമി സ്വാഗതവും ബഷീര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment