നവവധുവിനെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്യാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 24.01.2018) കൊല്ലം ജില്ലയിലെ തെന്മലയില്‍ നവവധുവിനെ ഉപദ്രവിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍. തെന്മല പോലീസ് സ്റ്റേഷനിലെ എസ്‌ഐ ബാബു കുറുപ്പ്, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഷഹബാനത്ത് എന്നിവരെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ നിര്‍ദേശം നല്‍കിയത്.

യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പരാതിക്ക് അടിസ്ഥാനം. ട്രാവലറില്‍ സഞ്ചരിച്ചവരെ ആക്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ പോലീസ് തന്നെ ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് യുവതി കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ട്രാവലറില്‍ യാത്ര ചെയ്തിരുന്നവര്‍ മദ്യപിച്ചിരുന്നതായി എസ്‌ഐ മൊഴി നല്‍കി.

 Kochi, Ernakulam, Kerala, News, Attack, Arrest, Accused, case, Police, Criminal, SI attacked accused arrested


ട്രാവലറിലുണ്ടായിരുന്ന 14 പേരുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ പോലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയെ ഉപദ്രവിച്ചത് വര്‍ക്കല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് എന്ന സംഘടനയില്‍ പെട്ടവരാണെന്നും യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാമെന്നും എസ്‌ഐ പറഞ്ഞു. ഭര്‍ത്താവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് കമ്മീഷന് മുന്നില്‍ യുവതി ആക്ഷേപം ഉന്നയിച്ചു.

ഈ മാസം ഏഴിന് വൈകുന്നേരം വിരുന്നു കഴിഞ്ഞ് ഇടമണ്ണിലെ ഭര്‍തൃഗൃഹത്തിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ തെന്മല തടി ഡിപ്പോക്ക് സമീപം വെച്ചാണ് ട്രാവലര്‍ ഇടിച്ചത്. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ബൈക്കില്‍ വീണ്ടും മടങ്ങാന്‍ ശ്രമിക്കവെ ഒരു യാത്രക്കാരന്‍ മുടിയില്‍ പിടിച്ച് താഴേക്കിടുകയും മുതുകില്‍ ചവിട്ടുകയും ചെയ്തു - യുവതി പരാതിയില്‍ പറഞ്ഞു. ഇതോടെ ഭര്‍ത്താവും യാത്രക്കാരില്‍ ചിലരുമായി ഏറ്റുമുട്ടി. ഫോണില്‍ പോലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ചെവിയില്‍ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയും തന്നെ അക്രമികള്‍ക്കു മുന്നില്‍ നിറുത്തുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിയ തന്റെ പരാതി കേള്‍ക്കാന്‍ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു.

എന്നാല്‍, ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവ് ടെമ്പോ ട്രാവലര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ദേഹോപദ്രവം ചെയ്തുവെന്നും ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് രണ്ട് പേര്‍ക്ക് എല്ലിന് പൊട്ടല്‍ സംഭവിച്ച് ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും എസ്‌ഐ നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവദിവസം യുവതി പരാതി നല്‍കിയിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. ശാസ്ത്രീയ പരിശോധനയില്‍ വാഹനാപകടം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ബോധിപ്പിച്ചു.

പോലീസിനെതിരായ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും യുവതിയെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നല്‍കിയ നിര്‍ദേശം യഥാവിധി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Women, Arrest, Attack, Assault, Couples, Police, Police Station,  Women's Commission has asked to arrest those who are harassing couples.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?