നാലു പതിറ്റാണ്ടോളം ജോലി ചെയ്തു; തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മലയാളിയെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ച് യുഎഇ ഭരാണാധികാരി; വീഡിയോ വൈറല്‍

അബുദാബി: (www.kvartha.com 23.01.2018) നാലു പതിറ്റാണ്ടോളം ഗള്‍ഫില്‍ ജോലി ചെയ്തു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മലയാളിയെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ച് യുഎഇ ഭരാണാധികാരി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ കാര്യാലയത്തില്‍ നാലു പതിറ്റാണ്ടോളം ജോലിചെയ്ത മൊയ്തീന്‍ എന്ന അറബികളുടെ മുഹിയുദ്ദീനെയാണു യുഎഇ ഭരാണാധികാരി നെഞ്ചോടു ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചത്.

യുഎഇ പ്രവാസികളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു അബുദാബി 'കടല്‍കൊട്ടാര' മജ്‌ലിസില്‍ കഴിഞ്ഞദിവസം മുഹിയുദ്ധീനൊരുക്കിയ യാത്രയയപ്പ്. കുടുംബത്തെ പോറ്റാന്‍ 40 വര്‍ഷം മുന്‍പ് കടല്‍കടന്നെത്തിയ മുഹിയുദ്ധീനെ ഭരാണാധികാരിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു യാത്രയാകുന്ന അദ്ദേഹത്തിനുള്ള യാത്രയയപ്പ് രാജകീയമായിരുന്നു.

Mohiyadeens send off party, Abu Dhabi, News, UAE, Kannur, Family, Gulf, World, Video

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് മുഹിയിദ്ധീനെ ആശ്ലേഷിച്ചു കൂടെ നിര്‍ത്തി. സുഖവിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ എല്ലാവരും അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ഫോട്ടോ എടുത്തു. 'യുഎഇ താങ്കളുടെ രണ്ടാം വീടായിരിക്കും. ഏതു സമയത്തും സ്വാഗതം'. നാട്ടിലേക്ക് തിരിച്ചു പോകുന്ന മുഹിയുദ്ദീനു ഭരണാധികാരി നല്‍കിയ വാഗ്ദാനമാണിത്. ഒരു പ്രവാസിക്ക് ലഭിക്കുന്ന ഉന്നത പുരസ്‌കാരം തന്നെയാണിത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നല്‍കിയ പ്രശംസാവാക്കുകള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്നു മുഹിയുദ്ദീന്‍ പറഞ്ഞു.

1977 ലാണ് കണ്ണൂരില്‍ നിന്നും മൊയ്തീന്‍ എന്ന അറബികളുടെ മുഹിയുദ്ധീന്‍ യുഎഇയില്‍ വരുന്നത്. അന്നുമുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ റൂളേഴ്‌സ് കോര്‍ട്ടില്‍ മാധ്യമ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. സഹജീവനക്കാരില്‍ നിന്നും ലഭിച്ച സഹകരണത്തിനും സഹായത്തിനും മുഹിയുദ്ധീന്‍ നന്ദി പ്രകടിപ്പിച്ചു.

നാലു പെണ്‍മക്കളും ഒരു മകനുമാണ് മുഹിയുദ്ധീനുള്ളത്. എല്ലാ പ്രവാസികളെയും പോലെ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലീകരിച്ചു. എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസവും നല്‍കി. മൂന്നു പെണ്‍മക്കള്‍ വിവാഹിതരാണ്. ഏക മകന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. യുഎഇ യില്‍ നിന്നും ലഭിച്ച സ്‌നേഹവും ആദരവും അമൂല്യമാണെന്ന് അദ്ദേഹം പറയുന്നു. ഒരു മലയാളിക്ക് മറുനാട്ടില്‍ ലഭിച്ച പുതുമയുള്ള യാത്രയയപ്പ് ദൃശ്യങ്ങള്‍ ഇപ്പോള്‍ അറബ് സമൂഹത്തിനിടയിലും വൈറലാണ്.

Keywords: Mohiyadeens send off party, Abu Dhabi, News, UAE, Kannur, Family, Gulf, World, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?