കിസിറ്റോയുടെ പരിക്ക് ഗുരുതരം? ബ്ലാസ്റ്റേര്‍സിന്റെ നെഞ്ചിടിപ്പേറുന്നു
കൊച്ചി: (www.kvartha.com 22.01.2018) കേരളാ ബ്ലാസ്റ്റേര്‍സ്-എഫ് സി ഗോവ മത്സരത്തിനിടെ സ്‌ക്രീനില്‍ നിരന്തരം മിന്നിമറഞ്ഞ കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികളുടെ മുഖം ഐ എസ് എല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റിലും. മഞ്ഞച്ചായം തേച്ച് നീക്കളര്‍ മീശയും വരച്ചാണ് ഇവര്‍ മത്സരം കാണാനെത്തിയത്. ബ്ലാസ്‌റ്റേര്‍സിന്റെ മിക്ക ഹോം മത്സരങ്ങളിലും സ്‌റ്റേഡിയത്തില്‍ കേരളത്തിന്റെ കടുത്ത ആരാധകരായ ഇവരുടെ സാന്നിധ്യമുണ്ടാവാറുണ്ട്. ഇനി ബാംഗ്ലൂരിനെതിരായ എവേ മത്സരം കാണാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
കൂനിന്മേല്‍ കുരുവെന്നപോലെ കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ കഷ്ടകാലം തുടരുന്നു. സൂപ്പര്‍ താരം കിസിറ്റോ കെസിറോണിന്റെ ഗുരുതര പരിക്കാണ് ബ്ലാസ്റ്റേര്‍സിന് തലവേദനയായി മാറിയിരിക്കുന്നത്. ബ്ലാസ്‌റ്റേര്‍സിന്റെ മിഡ്ഫീല്‍ഡിലെ മിന്നുംതാരത്തിന് ജംഷഡ്പൂരിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. അന്ന് പെട്ടന്ന് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയ താരത്തിന് ഗോവക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ രണ്ടു മത്സരങ്ങളിലും ബ്ലാസ്‌റ്റേര്‍സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
തോളിനേറ്റ പരിക്കാണ് കിസിറ്റോയ്ക്കും ബ്ലാസ്റ്റേര്‍സിനും വിനയായത്. പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അഭ്യൂഹം. ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കപ്പെട്ടാല്‍ കിസിറ്റോയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ സെമിയിലിടം പിടിക്കാന്‍ പൊരുതുന്ന ബ്ലാസ്റ്റേര്‍സിന് ്ത് വലിയ ക്ഷീണമുണ്ടാക്കും. കിസിറ്റോയുടെ പരിക്ക് പരിക്ക് ഉടന്‍ ഭേദമായില്ലെങ്കില്‍ ജനുവരി ട്രാന്‍ഫറില്‍ ബ്ലാസ്റ്റേര്‍സ് നിരയില്‍ പുതുമുഖങ്ങള്‍ കടന്നുവരാനും സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kerala Blasters, Football, Kochi, News, Football Player, ISL, Kizito Keziron, Injury, Kizito's Injury; Blasters Under Pressure

Powered by Info News For You

Comments
Post a Comment