കലക്ടറേറ് മാര്‍ച്ച് സമരത്തിന്റെ രണ്ടാം തുടക്കം: ത്വാഖ അഹ് മദ് അല്‍ അസ്ഹരി

കാസര്‍കോട്: (www.kvartha.com 29.01.2018) ചെമ്പരിക്ക- മംഗളൂരു സംയുക്ത ജമാഅത്ത് ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നത് ഇനിയും വൈകരുതെന്ന് കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി അധികൃതരോട് ആവശ്യപ്പെട്ടു.

സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നും കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരെയും കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി കേസന്വേഷണമെന്ന പേരില്‍ പ്രഹസനം നടത്തി കൊണ്ടിരിക്കുന്ന അന്വേഷണ സംഘം യഥാര്‍ഥ വഴിയിലൂടെ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റാന്‍ തയ്യാറാകണം. അതിനു അന്വേഷണ സംഘം തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Local-News, News, kasaragod, March, Khazi C.M Abdulla Moulavi's death; Twaka Ahmed Al Ashari inaugurates Collectorate march
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?