ഇനി മഞ്ജു വാര്യര്‍ ചെങ്ങന്നൂരില്‍ 'മത്സരിക്കും'

തിരുവനന്തപുരം: (www.kvartha.com 30.01.2018) നടി മഞ്ജു വാര്യരുടെ അടുത്ത 'ഊഴം' ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍. കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ മരിച്ചതിനേത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടതുമുന്നണി സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയാകും എന്നാണ് പ്രചരണം. എന്നാല്‍ സിപിഎം എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നില്ല. മഞ്ജു വാര്യര്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രയാകും എന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മഞ്ജു വാര്യര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നു എന്നു കേട്ടിരുന്നു. അതുണ്ടായില്ല. എറണാകുളത്തും അവരോ സിപിഎമ്മോ അറിഞ്ഞല്ല അവരുടെ പേര് പ്രചരിക്കുന്നതെന്ന് കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ചെങ്ങന്നൂരില്‍ പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മല്‍സരിച്ച് യുഡിഎഫില്‍ നിന്നു സീറ്റു പിടിച്ചെടുത്ത രാമചന്ദ്രന്‍ നായര്‍ക്കു പകരം മണ്ഡലത്തിനു പുറത്തുനിന്ന് ഒരാളെ സ്വതന്ത്രയായി കൊണ്ടുവരുന്ന കാര്യവും സിപിഎം ആലോചിച്ചിട്ടില്ല എന്നാണ് വിവരം. എങ്കിലും മഞ്ജു വാര്യര്‍ ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തുണ്ട് എന്നതും ഇടതു സഹയാത്രികയാണ് എന്നതും ചൂണ്ടിക്കാട്ടിയാണ് ചെങ്ങന്നൂരുമായി ചേര്‍ത്ത് അവരുടെ പേര് പ്രചരിക്കുന്നത്.

Thiruvananthapuram, Kerala, News, Manju Warrier, Politics, CPM, Manju's next is at Chengannoor ?.


കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഷീ ടാക്‌സിയുടെ ബ്രാന്റ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ആയിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം ഷീ ടാക്‌സി ഔദ്യോഗികമായി നിര്‍ത്തുകയോ ബ്രാന്റ് അംബാസിഡറെ മാറ്റുകയോ ചെയ്തില്ലെങ്കിലും ആ പദ്ധതിയെ പ്രോല്‍സാഹിപ്പിച്ചില്ല. അതിനിടെയാണ് മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് നടി പീഢനക്കേസില്‍ പ്രതിയായത്. അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളോടെയാണ് മഞ്ജു വാര്യരും ഇടതുപക്ഷവുമായി അടുക്കുന്നത്.

മനോമ ന്യൂസ് ചാനലിന്റെ കാന്‍സര്‍രഹിത കേരളം പ്രചാരണ പരിപാടിയായ കേരള ക്യാന്‍ ബ്രാന്റ് അംബാസിഡറായിരിക്കെത്തന്നെ, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരളസഭയുടെ പ്രചാരണ വീഡിയോയിലും അവര്‍ അഭിനയിച്ചു. ചെങ്ങന്നൂരിലെ കാര്യം സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം മാര്‍ച്ച് അവസാനത്തോടെ അറിയാനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Manju Warrier, Politics, CPM, Manju's next is at Chengannoor ?.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?