ഭരണഘടന അനുസരിച്ചല്ല, ബിജെപി നേതാക്കളുടെ തോന്നലുകള്‍ക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നത്: ഹര്‍ദ്ദിക് പട്ടേല്‍
അഹമ്മദാബാദ്: (www.kvartha.com 23.01.2018) 2013ലെ മുസാഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍ വലിക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍.
കുറ്റാരോപിതരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ പിന്‍ വലിക്കാനാകുമെന്ന് ഹര്‍ദ്ദിക് ചോദിച്ചു. ഭരണഘടന അനുസരിച്ചല്ല, മറിച്ച് ബിജെപി നേതാക്കളുടെ തോന്നലുകള്‍ക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും ഹര്‍ദ്ദിക് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഹര്‍ദ്ദിക് തന്റെ അഭിപ്രായം തുറന്നടിച്ചത്.
ബിജെപി സര്‍ക്കാര്‍ നാട്ഭരിക്കുമ്പോള്‍ നിയമത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാകുന്നത് നല്ലതാണ്. എന്താണ് നമ്മുടെ അവകാശങ്ങള്‍, ഭരണഘടന എന്താണ്, സാധാരണക്കാരന് ഉപകാരമുള്ള നിയമങ്ങള്‍ ഏതൊക്കെയാണ് എന്നെല്ലാം അറിയണം. ബിജെപി രാജിന്റെ കീഴില്‍ വ്യാജ കേസുകള്‍ ചമയ്ക്കപ്പെടുന്നു. യഥാര്‍ത്ഥ കേസുകള്‍ പിന്‍ വലിക്കപ്പെടുന്നു. ഇത് ഞെട്ടിക്കുന്നതാണ് എന്നും ഹര്‍ദ്ദിക് മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.
2013 ആഗസ്റ്റില്‍ മുസാഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. സാധ്വി പ്രചി, ബിജെപി എം. പി ഭര്‍തേന്ദു സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, ബുധന എം. എല്‍. എ ഉമേഷ് മാലിക് എന്നീ നേതാക്കള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകള്‍ പിന്‍ വലിക്കാനുള്ള നീക്കത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Recently, reports of Yogi Adityanath government considering to withdraw cases again party leaders accused in the 2013 Muzaffarnagar riots emerged.
Keywords: Muzaffarnagar riots, Hardik Patel, BJP, Yogi Adityanath

Powered by Info News For You

Comments
Post a Comment