ഭാര്യയുടെ ഓര്‍മ്മയ്ക്കായി പട്ടികള്‍ക്ക് വേണ്ടി ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മന്ത്രി

കൊല്‍ക്കത്ത: (www.kvartha.com 23.01.2018) മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായി പട്ടികള്‍ക്ക് വേണ്ടി ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ് ചാറ്റര്‍ജി. നായകളോട് വളരെ സ്‌നേഹമായിരുന്നു ചാറ്റര്‍ജിയുടെ ഭാര്യ ബബ്ലിക്ക്. 2017 ജൂലൈയിലാണ് ബബ്ലി മരിച്ചത്.

തലസ്ഥാന നഗരിയില്‍ തന്നെ ബബ്ലി ചാറ്റര്‍ജി മെമ്മോറിയല്‍ പെറ്റ് ആശുപത്രി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ത്ഥ ചാറ്റര്‍ജി.

Dogs, Dog lover, Parth Chatterjee, West Bengal minister, Kolkata, Kolkata dog hospital

പട്ടികളോട് വളരെ സ്‌നേഹമായിരുന്നു എന്റെ ഭാര്യയ്ക്ക്. സുഖമില്ലാത്ത പട്ടികളെ ഡോക്ടര്‍മാരെ കാണിച്ച് ചികില്‍സ തേടുമായിരുന്നു അവള്‍. ഭാര്യയുടെ ഓര്‍മ്മയ്ക്കായി പട്ടികള്‍ക്കായി ഒരാശുപത്രി നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായത് അങ്ങനെയാണ്- ചാറ്റര്‍ജി പറഞ്ഞു.

പാര്‍ട്ടി മീറ്റിംഗുകള്‍ക്ക് ശേഷം വൈകി വീട്ടിലെത്തുന്ന താന്‍ പലപ്പോഴും തറയിലാണ് കിടന്നിരുന്നതെന്നും മന്ത്രി പറയുന്നു. തന്റെ കിടക്കയില്‍ പട്ടികള്‍ ഉറക്കം പിടിച്ചതിനാലാണിതെന്നും അദ്ദേഹം പറയുന്നു.

2001ലാണ് ചാറ്റര്‍ജി ആദ്യമായി നിയമസഭയിലെത്തുന്നത്. ഇദ്ദേഹവും ഒരു തികഞ്ഞ നായ പ്രേമിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The minister says that at times when he returned home late from meetings, he was forced to sleep on floor as his pet dogs would have already slept on his bed.

Keywords: Dogs, Dog lover, Parth Chatterjee, West Bengal minister, Kolkata, Kolkata dog hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?