കൈക്കൂലിക്കും ബ്ലേഡ് മാഫിയക്കുമെതിരെ ഒറ്റയാള്‍ പോരാട്ടവുമായി കൃഷ്ണന്‍ നായരുടെ കേരള യാത്ര ചൊവ്വാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 29.01.2018) കൈക്കൂലിക്കും ബ്ലേഡ് മാഫിയക്കും സമൂഹത്തിലെ മറ്റു തിന്മാകള്‍ക്കെതിരെയും ഒറ്റയാള്‍ പോരാട്ടവുമായി കൃഷ്ണന്‍ നായരുടെ കേരള യാത്ര ചൊവ്വാഴ്ച തുടങ്ങും. കുണ്ടംകുഴി ബെദിരയിലെ ഐശ്വര്യ സ്വയം സഹായ സംഘം പ്രസിഡണ്ടുകൂടിയായ കൃഷ്ണന്‍ നായര്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെയുള്ള യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു ജില്ലയില്‍ 10 ദിവസം എന്ന രീതിയിലാണ് യാത്ര നടത്തുന്നത്. വായമൂടിക്കെട്ടി മൗനവ്രതത്തിലാണ് കോഴിക്കോട് ജില്ലവരെ ഓരോ കലക്ട്രേറ്റ് പടിക്കലും പ്രതിഷേധ പരിപാടി നടത്തുക. സംശയങ്ങളുമായി അടുത്തെത്തുന്നവര്‍ക്ക് യാത്രയുടെ 45 ആവശ്യങ്ങളുന്നയിച്ച നോട്ടീസും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് കോഴിക്കോട് മുതല്‍ മൗനവ്രതം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര- സംസ്ഥാന അധികാരികള്‍ക്ക് നല്‍കാനായി യാത്രയില്‍ പൊതുജനങ്ങളില്‍ നിന്ന് അപേക്ഷയും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അവസാനിക്കുന്ന യാത്രയ്ക്ക് ശേഷം ഡെല്‍ഹി വരെ തീവണ്ടി വികസന യാത്ര നടത്താനും ഉദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലേഡുകാരില്‍ നിന്നും ബാങ്കുകാരുടെ കര്‍ഷക ദ്രോഹത്തിന്റെയും വിഷമമനുഭവിച്ച ആളെന്ന രീതിയിലാണ് പ്രതിഷേധത്തിന് താന്‍ ഒറ്റയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2002 ല്‍ ചന്ദ്രന്‍ നായര്‍ എന്നയാളില്‍ നിന്നും 42,000 രൂപ 96 സെന്റ് സ്ഥലം പണയപ്പെടുത്തി വാങ്ങിയതായും പിന്നീട് 70,000 രൂപ നല്‍കിയിട്ടും സ്വത്ത് തിരിച്ചു നല്‍കാതെ കബളിപ്പിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും തന്നെ ലോക്കപ്പിലിടുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലാ ബാങ്കിന്റെ കാസര്‍കോട് സായാഹ്ന ബാങ്കില്‍ നിന്നും 1995ല്‍ 32,000 രൂപ വീടുവെക്കാന്‍ വായ്പയെടുത്തതായും പിന്നീട് കടാശ്വാസ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടും ബന്ധപ്പെട്ടവര്‍ തന്നെ കബളിപ്പിച്ചതായാണ് ഉദ്ദേഹം പറയുന്നത്.

കുണ്ടംകുഴി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്നും 15,000 രൂപ കാര്‍ഷിക ആവശ്യത്തിന് എടുത്തതിന്റെ പേരിലും ബാങ്കുകാരില്‍ നിന്നും തനിക്ക് പീഡനമേല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കര്‍ണാടക ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ നിന്നും, മടിക്കൈയിലെ അജിത്ത്, പുല്ലൂരിലെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങാനായി രണ്ടു ലക്ഷം രൂപ വായ്പ നല്‍കുന്നതിന് ജാമ്യം നിന്നതായും ഇതിന്റെ പേരിലും ഏറെ പ്രയാസങ്ങളനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും കൃഷ്ണന്‍ നായര്‍ പറയുന്നു.

വായ്പയെടുത്തവരെ ബാങ്കുകാര്‍ അമിതമായി ഉപദ്രവിക്കാതിരിക്കുക, ബാങ്കുകളുടെ ജപ്തി നടപടികള്‍ സോപാധികമാക്കുക. നിയമപരമല്ലാതെ ജപ്തി ചെയ്ത ലേലവസ്തുക്കള്‍ തിരിച്ചുനല്‍കുക, കാര്‍ഷിക കടങ്ങളും പാവപ്പെട്ടവരുടെ കടങ്ങളും എഴുതിത്തള്ളുക, ഭക്ഷ്യഉത്പാദനത്തിനും ക്ഷീര ഉത്പാദനത്തിനും ഊന്നലോടെയും അധ്വാനിക്കാന്‍തക്ക അധ്വാനശേഷിയുള്ളവരെയും പരിചയമുള്ളവരെയും ഉള്‍പെടുത്തി തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റതാക്കുക, കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടുതല്‍ പരിഗണനയോടൊപ്പം ആനുകൂല്യങ്ങള്‍ നിഷേധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുജനങ്ങളുടെ അപേക്ഷകള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സമയബന്ധിതമായി പരിഹരിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദുഷ്പ്രഭുത്വം തിരുത്തുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക തുടങ്ങിയ 40 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൃഷ്ണന്‍ നായരുടെ പോരാട്ടം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Strike, Press Club, Press meet, Krishnan Nair's Strike starts on Tuesday
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?