പോലീസ് വെടിവെയ്പ്പില്‍ രണ്ട് മരണം; അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഇംഫാല്‍:(www.kvartha.com 27.01.2018) പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദിമ ഹസാവോ ജില്ലയിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. പെട്ടെന്നുള്ള തീരുമാനം മൂലം നിരവധി പേരാണ് സ്ഥലത്ത് വലഞ്ഞിരിക്കുന്നത്. സിലിച്ചറില്‍ നിന്നും ഗുവാഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്‍ കര്‍ഫ്യൂ മൂലം ഓട്ടം നിര്‍ത്തിവെച്ചതോടെ 2,000 യാത്രാക്കാര്‍ പെരുവഴിയിലായി. സതേണ്‍ അസം, മിസോറാം, ത്രിപുര എന്നിവടങ്ങളിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചതായി റെയില്‍ അധികൃതര്‍ അറിയിച്ചു.

24 മണിക്കൂറുകളായി യാത്രാക്കാര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ കാത്തുനില്‍ക്കുകയാണ്. റെയില്‍വെ പാളങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാതെ ട്രെയിനുകള്‍ക്ക് ഓടാന്‍ കഴിയില്ലെന്നും യാത്രാക്കാര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുകയേ നിര്‍വാഹമുള്ളൂയെന്നും അധികൃതര്‍ പറഞ്ഞു.

News, National, Police, Assam, Train, Railway station, Deadbody, Curfew, Trains Blocked For 2 Days, Curfew In Assam Town As Police Firing Kills Two

വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ വെള്ളിയാഴ്ച വൈകീട്ട് റാലി നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് പല ആദിവാസി ഗ്രൂപുകളും 48 ണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ദിമാസ ആദിവാസികളുട നേര്‍ക്ക് പോലീസ് വെടിയുതിര്‍ത്തതാണ് പ്രശ്‌നത്തിന് തുടക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Police, Assam, Train, Railway station, Deadbody, Curfew, Trains Blocked For 2 Days, Curfew In Assam Town As Police Firing Kills Two
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?