ഗോവയുമായുള്ള മഹാദായി നദീജലം പങ്കിടല്‍ പ്രശ്‌നം; പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം, നാട്ടിലേക്ക് വരാനാകാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് മലയാളികള്‍
ബംഗളുരു: (www.kvartha.com 25.01.2018) ഗോവയുമായുള്ള മഹാദായി നദീജലം പങ്കിടല്‍ പ്രശ്‌നത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. ബന്ദിനെ തുടര്‍ന്ന് വാഹനം കിട്ടാതായതോടെ നാട്ടിലേക്ക് വരാനാകാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് മലയാളികള്‍. ബന്ദിനെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.
റിപ്പബ്ലിക് ദിനവും ആഴ്ചയവസാനവും അടുത്തടുത്തായതിനാല്‍ നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികളെയാണ് ബന്ദ് ദുരിതത്തിലാക്കിയത്. കേരള ആര്‍ടിസി രാവിലെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ വൈകിട്ടു നാലുമണിയോടെ സര്‍വീസുകള്‍ പുന:സ്ഥാപിക്കാനാകുമെന്ന് അറിയിച്ചിട്ടുണ്ട്. ബന്ദ് പ്രമാണിച്ചു സ്വകാര്യ വോള്‍വോ സര്‍വീസുകള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്കു കുത്തനെ ഉയര്‍ത്തിയതു മലയാളി യാത്രക്കാരെ ഏറെ വലച്ചു.
വിദ്യാഭ്യാസ മേഖലയേയും ബന്ദ് കാര്യമായി വലച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും സ്‌കൂളുകളും കോളജുകളും അവധി മൂഡിലാണ്. ബംഗളുരു സര്‍വകലാശാല, വിശ്വേശ്വരയ്യ സാങ്കേതിക സര്‍വകലാശാല തുടങ്ങിയവ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി.
കര്‍ണാടക ആര്‍ടിസി, ബിഎംടിസി സര്‍വീസുകള്‍ വൈകിട്ടു നാലരയോടെയേ നിരത്തിലിറങ്ങൂ. അതേസമയം നമ്മ മെട്രോയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ വെബ് ടാക്‌സികളും മറ്റും നിരത്തിലിറങ്ങിയെങ്കിലും പിന്നീട് പിന്‍വലിച്ചു. വിമാനത്താവള ടാക്‌സികള്‍ കൊള്ളനിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്.
ബംഗളുരുവിലെ ടൗണ്‍ഹാളിനു മുന്നില്‍ കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മ (കന്നഡ ഒക്കൂട്ട) വന്‍ റാലി സംഘടിപ്പിച്ചു. അവന്യൂ റോഡില്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ച ചില കടകള്‍ക്കു നേരെ കല്ലേറുണ്ടായി. ഹോട്ടലുകളും മറ്റും സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.
അതിനിടെ ഹാസനിലെ നിരത്തില്‍ ടയറുകളും മറ്റും കത്തിച്ചു വഴിതടസമുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ധാര്‍വാഡില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെയും ജലവിഭവ മന്ത്രി വിനോദ് പാല്യേക്കറുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ടെക് കമ്പനികളായ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് അവധി നല്‍കി. തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. എന്നാല്‍ വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അതേസമയം സിദ്ധരാമയ്യ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബന്ദാണിതെന്ന ബിജെപി വാദവും അദ്ദേഹം തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ വ്യാഴാഴ്ച മൈസൂരുവില്‍ നവകര്‍ണാടക പരിവര്‍ത്തന റാലിയില്‍ പങ്കെടുക്കുന്നതിന്റെയും നരേന്ദ്ര മോഡി നാലുമണിക്ക് റാലിയുടെ സമാപനത്തിനു ബംഗളൂരുവില്‍ എത്തുന്നതിന്റെയും പശ്ചാത്തലത്തിലാണു ബന്ദിനു കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നു ശോഭാ കരന്തലാജെ എംപി ആരോപിച്ചു.

Keywords: Karnataka bandh LIVE UPDATES: Protest over Mahadayi river dispute hits normal life in state, Bangalore, News, Politics, Harthal, Karnataka, Malayalees, Holidays, school, Police, Arrest, Stone Pelting, National.
Powered by Info News For You

Comments
Post a Comment