ഫാക്ട് പുനരുദ്ധാരണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു; നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കും
തിരുവനന്തപുരം: (www.kvartha.com 23.01.2018) കിന്‍ഫ്രക്ക് ഭൂമി കൈമാറുന്നതിലൂടെ എഫ്.എ.സി.ടിക്ക് ലഭിക്കുന്ന തുക പൂര്‍ണ്ണമായി ആ വ്യവസായ സ്ഥാപനത്തിന്റെ ആധുനികവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ് പെട്രോളിയം വ്യവസായം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിന്‍ഫ്രക്ക് കൈമാറുന്നത്.
രണ്ടു കമ്പനികളും ചര്‍ച്ച ചെയ്ത് വില നിര്‍ണയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന തുക ഫാക്ടിന്റെ കട ബാധ്യതകള്‍ തീര്‍ക്കാനും നികുതി അടയ്ക്കാനും വിനിയോഗിക്കാനാണ് വളം-രാസവസ്തു മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിനും ബാങ്കിനുമുളള ബാധ്യത തീര്‍ത്താല്‍ ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പണമുണ്ടാകില്ല. ഫാക്ടിന്റെ പുനരുദ്ധാരണ പദ്ധതി നേരത്തെ തന്നെ വളം- രാസവസ്തു മന്ത്രാലയത്തിന്റെ പരിഗണനയിലുളളതാണ്. ഫാക്ടിന്റെ വികസന സാധ്യതയും തൊഴിലാളികളുടെ താല്‍പര്യവും കണക്കിലെടുത്ത് ഭൂമി വില്‍പ്പനയിലെ തുക പൂര്‍ണമായും കമ്പനിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണം.
കേന്ദ്ര സര്‍ക്കാരിനുളള കടം എഴുതിത്തളളുകയോ ആ തുക ഫാക്ടിലെ ഓഹരിയായി മാറ്റുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തുന്ന നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ഐ.ടി.ഐ., നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് കേരള, അസാപ്, കുടുംബശ്രീ, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍സ് തുടങ്ങി വിവിധ ഏജന്‍സികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നൈപുണ്യവികസന പരിപാടികളും കോഴ്‌സുകളും നടത്തുന്നത്. നൈപുണ്യവികസന പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
യോഗത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നതവകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കുടുംബശ്രീ ഡയറക്ടര്‍ ഹരി കിഷോര്‍, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, ജിപ്‌സണ്‍ വര്‍ഗ്ഗീസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.
നൈപുണ്യ വികസന പരിപാടികളുടെ മേല്‍നോട്ടത്തിന് കേന്ദ്രീകൃതമായ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടികളുടെ ഫലം വിലയിരുത്തുകയും വേണം. പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണം. വ്യവസായങ്ങളുമായും ബിസ്‌നസ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തിവേണം ഇത്തരം കോഴ്‌സുകള്‍ നടത്തേണ്ടത്. ജില്ലകളുടെ പ്രത്യേകത കണക്കിലെടുത്ത് പ്രത്യേക നൈപുണ്യ വികസന പരിപാടികള്‍ ആവിഷ്‌ക്കരിക്കണം. പരിശീലനം ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, CM, Pinarayi vijayan, Fact Renovation CM sent letter to PM
< !- START disable copy paste -->Keywords: Kerala, News, Thiruvananthapuram, CM, Pinarayi vijayan, Fact Renovation CM sent letter to PM
Powered by Info News For You

Comments
Post a Comment