ബുധനാഴ്ച വാഹനപണിമുടക്ക്; ബഹുജനങ്ങള്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍, പണിമുടക്കിന് സി പി എമ്മിന്റെ പിന്തുണ
തിരുവന്തപുരം: (www.kvartha.com 23.01.2018) പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കേരളത്തില്‍ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്. ഇതിനെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓരോ ദിവസവും വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പെട്രോളിന്റെ വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, അധികാരത്തില്‍ വന്നാല്‍ ഇത് എടുത്തുകളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. അതേ ബിജെപിയാണ് ദിനംപ്രതി ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിക്കാനുള്ള സൗകര്യം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്.
ദിവസം തോറുമുള്ള വില വര്‍ധനവ് വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. ചരക്ക് കടത്തുകൂലി കൂടിയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അരി, പലവ്യജ്ഞനം, പച്ചക്കറി എന്നിവയ്ക്കും വിലകൂടും.
അതിനിടെ പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിച്ചുയരുന്നത് തടയാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Part of public sector to go on strike on Wednesday, Thiruvananthapuram, News, Politics, CPM, Trending, Harthal, Kerala.

Powered by Info News For You

Comments
Post a Comment